നരിക്കുനി: റേഷൻ കടയുടമയും കുടുംബവും കോവിഡിന്റെ പിടിയിലകപ്പെട്ടതോടെ റേഷൻ വിതരണം തടസ്സമാകുമെന്ന് കണ്ടപ്പോൾ മുൻ പ്രസിഡൻറ് തന്റെ അവശതകൾ മാറ്റിവെച്ച് റേഷൻ ഉപഭോക്താക്കൾക്ക് സഹായിയായി. കാക്കൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കുട്ടമ്പൂരിലെ കെ.കെ. വിശ്വംഭരനാണ് നാട്ടുകാരുടെ അന്നദാതാവായി മാറിയത്.
മാസാവസാനമായതിനാൽ സ്പെഷൽ അരിയും സാധാരണ അരിയും, മണ്ണെണ്ണയും കിറ്റുമൊക്കെ എങ്ങനെ വിതരണം ചെയ്യുമെന്ന ആശങ്കയിലായിരുന്നു റേഷൻ കട ഉടമ. എന്നാൽ മഹാമാരിയിൽ ജനം കഷ്ടപ്പെടരുതെന്ന നയമായിരുന്നു ജനകീയ നേതാവായ വിശ്വംഭരന്.
ഉടൻ വാർഡ് അംഗം കേയക്കണ്ടി ഷംന ടീച്ചർ, ആർ.ആർ.ടി അംഗങ്ങളായ ഒ.കെ. ശിവദാസൻ, കെ. ലിനീഷ്, ഷാഹിർ കുട്ടമ്പൂർ, നിരഞ്ജൻ, ഹാറൂൻ സലിം എന്നിവരുടെ സഹകരണത്തോടെ റേഷൻ വിതരണം ആരംഭിച്ചു. മറ്റ് റേഷൻ കടകളിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ വാങ്ങാമെന്നിരിക്കെ വാഹനങ്ങൾ ഓടാത്തതിനാൽ സ്വന്തം നാട്ടിൽ നിന്നു തന്നെ റേഷൻ വാങ്ങാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലായിരുന്നു ഉപഭോക്താക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.