നരിക്കുനി: ഗ്രാമപഞ്ചായത്തും ട്രാഫിക് പൊലീസും വ്യാപാരികളും രാഷ്ട്രീയ പ്രതിനിധികളും ചേർന്ന് ആറുമാസം മുമ്പ് നരിക്കുനിയിൽ നടപ്പാക്കിയ ട്രാഫിക് പരിഷ്കരണം താളംതെറ്റി. ഇപ്പോൾ 'നോ പാർക്കിങ്' ബോർഡുകൾക്കുതാഴെ പോലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിത്യസംഭവമായി. കാൽനടക്കാർക്കുപോലും ബുദ്ധിമുട്ടാവുന്ന തരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. നരിക്കുനി-കുമാരസ്വാമി റോഡിലും നരിക്കുനി-നന്മണ്ട റോഡിലും അങ്ങാടിയുടെ മറ്റുഭാഗങ്ങളിലും അനധികൃത പാർക്കിങ് നിരന്തരമായി ട്രാഫിക് തടസ്സം സൃഷ്ടിക്കുന്നു.
നരിക്കുനി ഗ്രാമപഞ്ചായത്ത് ഇതിനുമുമ്പും ഇത്തരം നിരവധി ട്രാഫിക് പരിഷ്കരണങ്ങൾ നടപ്പാക്കിയിരുന്നെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. നരിക്കുനിയിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ വീതിയുള്ള റോഡോ പൊതുസ്ഥലമോ ഒട്ടും ഇല്ലെന്നതാണ് കാരണം. ട്രാഫിക് പരിഷ്കരണം നടപ്പാക്കി ഏതാനും ദിവസങ്ങൾ കൊടുവള്ളി പൊലീസ് ശക്തമായ നടപടികൾ എടുത്തിരുന്നുവെങ്കിലും സ്റ്റാഫി െൻറ കുറവും മറ്റും കാരണം നിത്യവും നടപടികളുമായി മുന്നോട്ടുപോകാൻ അവർക്ക് കഴിഞ്ഞില്ല.
നരിക്കുനി പഞ്ചായത്തി െൻറ ആഭിമുഖ്യത്തിൽ സൗജന്യ പാർക്കിങ് സംവിധാനം വരുകയും പൊതുനിരത്തിലെ പാർക്കിങ് പൂർണമായും നിരോധിക്കുകയുമാണ് പ്രശ്നപരിഹാരത്തിനുള്ള യഥാർഥ വഴി. അങ്ങാടിയിൽ പാർക്കിങ് നിരോധിക്കുന്നത് വ്യാപാരികളുടെ കച്ചവടത്തെ കാര്യമായി ബാധിക്കുമെന്നതിനാൽ സ്ഥിരം പാർക്കിങ് നിരോധിക്കുകയും താൽക്കാലിക പാർക്കിങ്ങിന് അനുമതി നൽകുകയും ചെയ്യേണ്ടിവരും. നരിക്കുനി അങ്ങാടിയോടു ചേർന്ന് പഞ്ചായത്തി െൻറ നേതൃത്വത്തിൽ സൗജന്യ പാർക്കിങ് സ്ലോട്ടുകൾ സംവിധാനിക്കുമ്പോഴേ ഈ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.