നരിക്കുനി: ടൗണിലെ ജ്വല്ലറിയിൽ മോഷണം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പടനിലം റോഡ് ജങ്ഷനിലെ തനിമ ജ്വല്ലറിയിലാണ് മോഷണമുണ്ടായത്.
പതിനൊന്നര പവൻ സ്വർണവും ഒന്നേകാൽ കിലോ വെള്ളിയും മോഷ്ടാക്കൾ അപഹരിച്ചു. ഗൂർഖയാണ് മോഷണ വിവരം പൊലീസിൽ അറിയിക്കുന്നത്. എട്ടോളം പേരുള്ള സംഘമാണ് മോഷണത്തിന് പിന്നിലെന്ന് കരുതുന്നു.
സെൻറർ ലോക്ക് തകർത്ത് ഷട്ടർ തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. ഗൂർഖ മോഷ്ടാക്കളെ എതിർക്കാൻ ശ്രമിച്ചെങ്കിലും സംഘം എറിഞ്ഞോടിക്കുകയായിരുന്നു. ഉടൻ പൊലീസിൽ വിവരമറിയിച്ചെങ്കിലും പൊലീസ് എത്തുമ്പോഴേക്കും സംഘം സ്ഥലംവിട്ടിരുന്നു.
കൊടുവള്ളി പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മോഡേൺ ബസാർ സ്വദേശി നൗഷാദിേൻറതാണ് ജ്വല്ലറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.