നരിക്കുനി: ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ വീര്യമ്പ്രംകുണ്ടായി ചെങ്ങളംകണ്ടി റഫീഖ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാവുകയാണ്. ശസ്ത്രക്രിയക്കും തുടർ ചികിത്സക്കും അനുബന്ധ ചെലവിനുമായി ഏകദേശം ആറു ലക്ഷത്തോളം രൂപ കണ്ടെത്തണമെന്നാണ് ചികിത്സ കമ്മിറ്റി കണക്കാക്കുന്നത്. പാവപ്പെട്ട കുടുംബത്തിൽ പിറന്ന റഫീഖിനെ സംബന്ധിച്ചിടത്തോളം ഇത്രയേറെ തുക സ്വരൂപിക്കാൻ കഴിയില്ല.
റഫീഖ് വൃക്കരോഗബാധിതനായി മാറിയതോടെ കുടുംബവും ദൈനംദിന ജീവിതം തള്ളിനീക്കാനായി പ്രയാസപ്പെടുകയാണ്. ശസ്ത്രക്രിയക്ക് വേണ്ട പ്രാരംഭ പരിശോധനകളെല്ലാം പൂർത്തിയാക്കി ജൂൺ 20ന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കാനിരിക്കുകയാണ്.
സുമനസ്സുകളുടെ സഹായ സഹകരണമുണ്ടായാൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിക്കുക മാത്രമല്ല റഫീഖിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനും സാധിക്കും. സംഭാവനകൾക്കായി ഫെഡറൽ ബാങ്ക് ബാലുശ്ശേരി ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 19550 100232050, ഐ.എഫ്.എസ്.സി: എഫ്.ടി.ആർ.എൽ 0001955. ഗൂഗ്ൾ പേ: 7025944509.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.