നാദാപുരം: എക്സൈസ് റെയ്ഞ്ച് പാർട്ടി കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് ബ്യൂറോയുമായി ചേർന്ന് തിനൂർ താനിയുള്ളപൊയിൽ പ്രദേശത്ത് നടത്തിയ റെയ്ഡിൽ 180 ലിറ്റർ വാഷ് കണ്ടെടുത്തു. വ്യാജ വാറ്റ് നിർമാണത്തിനായി പാകപ്പെടുത്തിയ നിലയിലായിരുന്നു വാഷ്. സംഭവത്തിൽ എക്സൈസ് കേസ് എടുത്തു. നാദാപുരം എക്സൈസ് ഇൻസ്പെക്ടർ ടി. രമേശ്, പ്രിവൻറീവ് ഓഫിസർ എ.കെ. ശ്രീജിത്ത്, പ്രമോദ് പുളിക്കൂൽ, കെ.കെ. ജയൻ, വി.സി. വിജയൻ, ബി. ബബിത എന്നിവർ റെയ്ഡിൽ പങ്കെടുത്തു. കുറ്റ്യാടി. നരിപ്പറ്റ, വിലങ്ങാട് എന്നീ കള്ളുഷാപ്പുകൾ പരിശോധിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.