കൊക്കിൽ കമ്പിവളയം; കിളിയെ രക്ഷിക്കാൻ അഗ്നിശമന സേന

ഓമശ്ശേരി: വളർത്തുപക്ഷിയുടെ ചുണ്ടിൽ കുടുങ്ങിയ കമ്പിവളയം അഗ്നിശമന സേനാവിഭാഗം പുറത്തെടുത്ത്​ കിളിയെ രക്ഷപ്പെടുത്തി.

ഓമശ്ശേരി മന്നങ്ങൽ അബ്​ദുൽ മുനീറി െൻറ വളർത്തുപക്ഷി കൊയിനൂർ ഗ്രീക്ക് ചിക്കിൻറ കൊക്കിലാണ്​ കൂടി െൻറ ഊഞ്ഞാലിൽ കൗതുകത്തിനു വെച്ച വളയങ്ങളിലൊന്നു അബദ്ധവശാൽ കുടുങ്ങിയത്. കിളിക്കു പിന്നീട് വായ തുറക്കാൻ പറ്റാതായി.

Birdകിളിയെ രക്ഷിച്ചെടുക്കാൻ വീട്ടിൽ വെച്ച് നടത്തിയ ശ്രമം വിജയിച്ചില്ല. തുടർന്ന് മുക്കം ഫയർഫോഴ്സിലെത്തി. അവർ ചുണ്ടിൽ നിന്നും സുരക്ഷിതമായി വളയം പുറത്തെടുത്ത്​ കിളിയെ രക്ഷിച്ചു. ഇതോടെയാണ് പക്ഷിക്ക് ചുണ്ടു തുറക്കാനായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.