ഓമശ്ശേരി: ലോകകപ്പ് ഫുട്ബാളിൽ ഇന്നലെ നടന്ന അർജന്റീന-സൗദി അറേബ്യ മത്സരം കാണുന്നതിന് ബസ് സ്റ്റാൻഡിൽ ജനം ഒഴുകിയെത്തി. എൽ.ഇ.ഡി വാളിൽ സജ്ജീകരിച്ച മത്സരപ്രദർശനം ബസ് സ്റ്റാൻഡിൽ എത്തിയവർ കളി കഴിയുന്നതുവരെ കാത്തിരുന്നു കണ്ടു. ഇത് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കു ഗതാഗത തടസ്സത്തിനു കാരണമായി.
കളി കാണുന്നവരിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി വിദ്യാർഥികളും ഉണ്ടായിരുന്നു. മത്സരം സ്കൂൾ വിടുന്ന സമയത്തായത് വിദ്യാർഥികൾ വീട്ടിലെത്താൻ വൈകാൻ കാരണമായി. കടകൾക്കു മുന്നിലും കുട്ടികളുടെ കൂട്ടങ്ങൾ ഉണ്ടായിരുന്നു. ഇഷ്ട താരം ലയണൽ മെസ്സിയുള്ളതാണ് കാണികൾ വർധിക്കാൻ കാരണമായത്. കളിയിൽ അർജന്റീന തോറ്റത് ആരാധകരെ ദുഃഖത്തിലാക്കി. അർജന്റീനയുടെ പരാജയം ബ്രസീൽ, പോർചുഗൽ തുടങ്ങിയവയുടെ ആരാധകർ പടക്കം പൊട്ടിച്ച് കൊണ്ടാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.