ഓ​മ​ശ്ശേ​രി ടൗ​ണി​ലെ ഫൂ​ട്പാ​ത്ത് ക​ച്ച​വ​ടം ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ഒ​ഴി​പ്പി​ക്കു​ന്നു

ഓമശ്ശേരി ടൗണിലെ ഫൂട്പാത്ത് കച്ചവടം തടഞ്ഞു

ഓമശ്ശേരി: താഴെ അങ്ങാടിയിൽ അപകടകരമായ രീതിയിൽ ഫുട്പാത്തിൽ നടത്തിയ പച്ചക്കറി വിൽപന ആരോഗ്യ വകുപ്പ് അധികൃതർ തടഞ്ഞു. കച്ചവടക്കാരെ താക്കീത് നൽകി വിട്ടു. നിയമലംഘനം തുടർന്നാൽ കേസെടുക്കുമെന്ന് അധികൃതർ പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരും.

ഹെൽത്ത് ഇൻസ്പെക്ടർ സി.ടി. ഗണേശൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.ഒ. മഞ്ജുഷ, ടി. സജീർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. സഞ്ചാരം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഫൂട്പാത്ത് കച്ചവട ക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ ഓഫിസർ ഡോ. ടി.കെ. ആതിര അറിയിച്ചു.

Tags:    
News Summary - Footpath trade in Omassery town has been blocked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.