ഐ.എൽ.ജി.എം.എസ്‌ പോർട്ടൽ; മികച്ച പ്രവർത്തനത്തിൽ ഓമശ്ശേരി മുന്നിൽ

ഓമശ്ശേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫിസ് നടപടികൾ സുതാര്യവും സുഗമവുമാക്കാനും എല്ലാ സേവനങ്ങളും ഒരുകുടക്കീഴിൽ ലഭ്യമാക്കാനും സഹായിക്കുന്ന ഐ.എൽ.ജി.എം.എസ് (ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം) പോർട്ടൽ വഴി മികച്ച പ്രവർത്തനം നടത്തിയതിന്‌ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് മുന്നിൽ.

കോഴിക്കോട്‌ ജില്ലയിൽ പഞ്ചായത്തിനു മൂന്നാം സ്ഥാനം ലഭിച്ചു. പോർട്ടൽ വഴി ഗ്രാമപഞ്ചായത്തുകളിലെ ഫയൽ നടപടിക്രമങ്ങൾ കൃത്യതയോടെ നടത്തുന്നതിനും പൊതുജനങ്ങൾക്ക്‌ സേവനം ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനും മികച്ച പ്രവർത്തനം നടത്തുന്ന ഗ്രാമപഞ്ചായത്തുകളെ കണ്ടെത്തി പ്രോത്സാഹനവും അംഗീകാരവും നൽകുന്നതിനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായുള്ള പരിശോധനയിലാണ്‌ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ കോഴിക്കോട്‌ ജില്ലയിൽ മൂന്നാം സ്ഥാനത്തെത്തിയത്‌.

വിലംപാറ, ചക്കിട്ടപ്പാറ പഞ്ചായത്തുകൾക്കാണ്‌ ഒന്നും രണ്ടും സ്ഥാനങ്ങൾ. ഭരണസമിതി യോഗം, മികച്ച നേട്ടം കൈവരിക്കാൻ പ്രയത്നിച്ച പഞ്ചായത്ത്‌ ജീവനക്കാരെ അഭിനന്ദിച്ചു.

പ്രസിഡന്റ് പി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ് എം.എം. രാധാമണി, സ്ഥിരം സമിതി ചെയർമാന്മാരായ യൂനുസ്‌ അമ്പലക്കണ്ടി, സൈനുദ്ദീൻ കൊളത്തക്കര, ഒ.പി. സുഹറ, പഞ്ചായത്തംഗങ്ങളായ കെ. ആനന്ദകൃഷ്ണൻ, എം. ഷീജബാബു, കെ. കരുണാകരൻ മാസ്‌റ്റർ, കെ.പി. രജിത, പി.കെ. ഗംഗാധരൻ, സി.എ. ആയിഷ, ഫാത്തിമ അബു, അശോകൻ പുനത്തിൽ, മൂസ നെടിയേടത്ത്‌, പി. ഇബ്രാഹീം ഹാജി, സീനത്ത്‌ തട്ടാഞ്ചേരി, പങ്കജവല്ലി, എം. ഷീല, ഡി. ഉഷാദേവി, പഞ്ചായത്ത്‌ സെക്രട്ടറി ദീപുരാജു എന്നിവർ സംസാരിച്ചു.

ഇൻഫർമേഷൻ കേരള മിഷനാണ് ഐ.എൽ.ജി.എം.എസ്‌ സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. www.citizen.lsgkerala.gov.in വഴി ജനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം.

Tags:    
News Summary - ILGMS Portal-Omassery is leading in excellent work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.