ഓമശ്ശേരി: ആവശ്യത്തിനു ഡോക്ടർമാരില്ലാത്തതുമൂലം ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താളംതെറ്റി. മൂന്നു ഡോക്ടർമാരാണ് ഇവിടെ വേണ്ടത്. രണ്ടുപേർ സ്ഥലംമാറിയതുമൂലം കഴിഞ്ഞദിവസങ്ങളിൽ അത് ഒരാൾ മാത്രമായി.
350ഓളം രോഗികൾ ഇവിടെ ദിനേന ചികിത്സക്കെത്തുന്നുണ്ട്. ഗ്രാമപഞ്ചായത്ത് ദിവസവേതനാടിസ്ഥാനത്തിൽ ഒരാളെക്കൂടി നിയമിച്ചിട്ടുണ്ടെന്ന് ആരോഗ്യകേന്ദ്രം അധികൃതർ അറിയിച്ചു. രണ്ടു മെഡിക്കൽ ഓഫിസർമാർ ഉണ്ടായാലും ഉച്ചകഴിഞ്ഞുള്ള ഒ.പി കൈകാര്യം ചെയ്യാനാവില്ല.
രണ്ടിനു ശേഷമെത്തുന്ന രോഗികൾ ഇതുമൂലം ചികിത്സ കിട്ടാതെ മടങ്ങാൻ നിർബന്ധിതരാകുകയാണ്.പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ളതിനാൽ ഡോക്ടർമാർക്ക് പലപ്പോഴും ആശുപത്രിയിൽനിന്ന് മാറിനിൽക്കേണ്ടിവരുന്നു.
ഒരു മെഡിക്കൽ ഓഫിസറുടെ സേവനംകൂടി അടിയന്തരമായി ലഭ്യമാക്കണമെന്നാണ് ആവശ്യം. പാരാമെഡിക്കൽ ജീവനക്കാരുടെ കുറവും കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെ താളംതെറ്റിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.