ഓമശ്ശേരി: കാലംതെറ്റിപ്പെയ്യുന്ന മഴ വിവിധ പഴവർഗങ്ങളുടെ ഉൽപാദനത്തെയും സാരമായി ബാധിക്കുമെന്ന് ആശങ്ക. മഴ നീണ്ടുനിന്നതുമൂലം മാവുകൾ ഇത്തവണ പൂവിട്ടിട്ടില്ല.
ഇടക്കാലത്ത് മഴ കുറച്ചുദിവസം വിട്ടുനിന്നതുമൂലം ഫലവൃക്ഷങ്ങൾ പൂവിട്ടു തുടങ്ങിയെങ്കിലും മഴ വീണ്ടും ആരംഭിച്ചത് കർഷകരുടെ പ്രതീക്ഷക്ക് തിരിച്ചടിയായി. പൂവിടുന്നതിനുപകരം മാവ് തളിർക്കുകയാണ് ചെയ്തത്. ഇത്തവണ ഇതുകാരണം മാങ്ങയുൽപാദനം ഗണ്യമായി കുറഞ്ഞേക്കും. മാവിൽ കൂടുതൽ കായ്കളുണ്ടാവാൻ പുകയിടലും മറ്റും നടത്തുന്ന സമയത്താണ് മഴ തിമിർത്തുപെയ്യുന്നത്.
നല്ല വെയിലും ചൂടും ഫലവൃക്ഷങ്ങൾ പൂക്കുന്നതിനു ആവശ്യമാണ്. നല്ല തണുപ്പുകാലത്താണ് പ്ലാവിൽ ചക്കയുണ്ടാവാറ്. ഇത്തവണ തണുപ്പില്ലാതെ ശൈത്യകാലവും കടന്നുപോവുകയാണ്.
മലയോര മേഖലയിൽ ഇന്നലെയും മഴ തിമിർത്തു പെയ്തു. ശക്തമായ കാറ്റും ഉണ്ടായിരുന്നു. മാമ്പഴത്തിനു അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാവും ഇത്തവണയും മലയാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.