ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ്ര​വൃ​ത്തി​ക​ൾ മൂ​ലം ത​ക​ർ​ന്ന നൂ​ല​ങ്ങ​ൽ റോ​ഡ്

ജൽജീവൻ മിഷൻ പൊളിച്ച റോഡുകൾ ആര് നന്നാക്കും? റോഡ് പണിയിൽ അനിശ്ചിതത്വം

ഓ​മ​ശ്ശേ​രി: ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ്ര​വൃ​ത്തി ന​ട​ത്തി​യ​തി​ന്റെ പേ​രി​ൽ പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​നഃ​പ്ര​വൃ​ത്തി സം​ബ​ന്ധി​ച്ച് അ​നി​ശ്ചി​ത​ത്വം.

ജ​ല​വി​ത​ര​ണ​ത്തി​ന് പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി റോ​ഡു​ക​ൾ പൊ​ളി​ച്ചു​മാ​റ്റി​യ​ത് ജ​ല അ​തോ​റി​റ്റി​യാ​ണ്. എ​ന്നാ​ൽ അ​തോ​റി​റ്റി​യു​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ഗ്രി​മെ​ന്റ് വെ​ച്ചി​ല്ലെ​ന്ന് സം​സ്ഥാ​ന ഓ​ഡി​റ്റ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

ജ​ല അ​തോ​റി​റ്റി​യു​മാ​യി ക​രാ​ർ ഉ​ണ്ടാ​ക്കി​യ ശേ​ഷ​മേ റോ​ഡു​ക​ൾ പൊ​ളി​ച്ചു​മാ​റ്റാ​ൻ അ​നു​വാ​ദം ന​ൽ​കാ​ൻ പാ​ടു​ണ്ടാ​യി​രു​ന്നു​ള​ളൂ. എ​ന്നാ​ൽ ഓ​മ​ശ്ശേ​രി​യി​ൽ അ​തു പാ​ലി​ച്ചി​ല്ല. ജ​ല​വി​ത​ര​ണ​ത്തി​ന് പൈ​പ്പി​ടു​ന്ന​തി​ന് പൊ​ളി​ച്ച റോ​ഡു​ക​ളി​ലെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തേ​ണ്ട​ത് ജ​ല അ​തോ​റി​റ്റി​യാ​ണ്.

എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് വ്യ​ക്ത​ത​യി​ല്ല. ജ​ല അ​തോ​റി​റ്റി​യു​മാ​യി എ​ഗ്രി​മെ​ന്റ് വെ​ക്കാ​ത്ത​ത് മൂ​ലം പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി പൊ​ളി​ച്ചു​മാ​റ്റി​യ റോ​ഡു​ക​ൾ പു​ന​രു​ദ്ധീ​ക​രി​ക്കു​ന്ന​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് വ​മ്പി​ച്ച ബാ​ധ്യ​ത​യാ​യേ​ക്കു​മെ​ന്ന് ഓ​ഡി​റ്റ് വി​ഭാ​ഗം മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം 2022-23 വ​ർ​ഷം ജ​ല അ​തോ​റി​റ്റി പ്ര​വൃ​ത്തി മൂ​ലം റോ​ഡ് മെ​യി​ൻ​റ​ന​ൻ​സ് അം​ഗീ​കാ​രം ല​ഭി​ച്ച 39 പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ സാ​ധി​ച്ച​തു​മി​ല്ല. റോ​ഡു​ക​ളി​ൽ ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് പ​ദ്ധ​തി തു​ക ചെ​ല​വ​ഴി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തെ​ന്ന് പൊ​തു​മ​രാ​മ​ത്ത് എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗം ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​നു ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഏ​തെ​ല്ലാം റോ​ഡു​ക​ളാ​ണ് ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ലു​ള്ള​തെ​ന്ന് പ​ഞ്ചാ​യ​ത്തി​നു വ്യ​ക്ത​ത​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ഓ​ഡി​റ്റ് വി​ഭാ​ഗം കു​റ്റ​പ്പെ​ടു​ത്തി. 2022-23ൽ ​റോ​ഡ് പ്ര​വൃ​ത്തി​ക്ക് 16750600 രൂ​പ വ​ക​യി​രു​ത്തി​യ​തി​ൽ 11142657 രൂ​പ​യു​ടെ പ്ര​വൃ​ത്തി (66.5 ശ​ത​മാ​നം) മാ​ത്ര​മാ​ണ് ന​ട​ന്ന​ത്.

ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി പ്ര​വൃ​ത്തി​യെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ൽ വ്യാ​പ​ക​മാ​യി ഗ്രാ​മീ​ണ റോ​ഡു​ക​ൾ ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. ത​ക​ർ​ന്ന റോ​ഡു​ക​ൾ ഓ​ഡി​റ്റ് വി​ഭാ​ഗം നേ​രി​ൽ പ​രി​ശോ​ധി​ച്ചി​രു​ന്നു.

Tags:    
News Summary - Who will repair the roads demolished by Jal jeevan Mission- Uncertainty in road work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.