‘പട്ടാളക്കാരന്റെ’ ഓൺലൈൻ തട്ടിപ്പ്; മത്സ്യവിൽപനക്കാരന് 22,000 രൂപ നഷ്ടമായി

കോ​ഴി​ക്കോ​ട്: പ​ട്ടാ​ള ക്യാ​മ്പി​​ലേ​ക്ക് 100 കി​ലോ കോ​ലി മീ​ൻ ഓ​ർ​ഡ​ർ​ചെ​യ്ത് മ​ത്സ്യ​വി​ൽ​പ​ന​ക്കാ​ര​ന്റെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് 22,000 രൂ​പ ഓ​ൺ​ലൈ​നാ​യി ത​ട്ടി. ഫ​റോ​ക്ക് ക​രു​വ​ൻ​തി​രു​ത്തി റോ​ഡി​ലെ മ​ത്സ്യ​വി​ൽ​പ​ന​ക്കാ​​ര​ൻ പി. ​സി​ദ്ദീ​ഖി​നാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് സി​ദ്ദീ​ഖി​ന്റെ ഫോ​ണി​ൽ പ​ട്ടാ​ള​ക്കാ​ര​നെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ ആ​ൾ വി​ളി​ച്ചി​ട്ട് ചൊ​വ്വാ​ഴ്ച ഫാ​റൂ​ഖ് കോ​ള​ജി​ലെ ക്യാ​മ്പി​ലേ​ക്ക് 100 കി​ലോ മ​ത്സ്യം വേ​ണ​മെ​ന്ന് ഹി​ന്ദി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഹി​ന്ദി ന​ന്നാ​യി അ​റി​യാ​ത്ത​തി​നാ​ൽ സി​ദ്ദീ​ഖ് ക​ച്ച​വ​ട​ത്തി​ലെ ത​ന്റെ സ​ഹാ​യി​യാ​യ വാ​സി​ഫി​ന് ഫോ​ൺ കൈ​മാ​റു​ക​യും വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ചു മ​ന​സ്സി​ലാ​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ ‘പ​ട്ടാ​ള​ക്കാ​ര​ൻ’ വി​ശ്വാ​സ്യ​ത​ക്കാ​യി ഒ​രു കെ​ട്ടി​ട​ത്തി​നു മു​ന്നി​ൽ പ​ട്ടാ​ള​ക്കാ​ർ നി​ൽ​ക്കു​ന്ന ചി​ത്ര​മ​യ​ച്ച് ഇ​താ​ണ് ക്യാ​മ്പ് എ​ന്ന​റി​യി​ക്കു​ക​യും ചെ​യ്തു. ഫാ​റൂ​ഖ് കോ​ള​ജി​ലെ എ​ൻ.​സി.​സി ക്യാ​മ്പി​ലേ​ക്കാ​ണ് മീ​ൻ എ​ന്നാ​ണ് സി​ദ്ദീ​ഖ് ക​രു​തി​യ​ത്.

ഏ​തു മീ​നാ​ണ് വേ​ണ്ട​തെ​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ൾ കോ​ലി മീ​നി​ന്റെ ഫോ​ട്ടോ​യും അ​യ​ച്ചു. മീ​ൻ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ​തോ​ടെ വി​ല ചോ​ദി​ച്ചു.കി​ലോ​ക്ക് 280 രൂ​പ​യും ആ​കെ 28,000 രൂ​പ​യും ആ​കു​മെ​ന്ന​റി​യി​ച്ച​തോ​ടെ​യാ​ണ് അ​ഡ്വാ​ൻ​സ് തു​ക അ​യ​ക്കാ​ൻ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​ത്.

15,000 രൂ​പ അ​ഡ്വാ​ൻ​സാ​യി ന​ൽ​കാ​മെ​ന്നും ബാ​ക്കി തു​ക മ​ത്സ്യം ക്യാ​മ്പി​ൽ എ​ത്തി​ക്കു​മ്പോ​ൾ നേ​രി​ട്ട് ന​ൽ​കാ​മെ​ന്നു​മാ​ണ് പ​റ​ഞ്ഞ​ത്. അ​ക്കൗ​ണ്ടി​ന്റെ ക്യു.​ആ​ർ കോ​ഡ് അ​യ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ അ​ത് പ​റ്റി​ല്ലെ​ന്ന​റി​യി​ച്ചു. തു​ട​ർ​ന്ന് ഗൂ​ഗ്ൾ പേ ​ന​മ്പ​ർ ന​ൽ​കി​യെ​ങ്കി​ലും അ​തും പോ​രെ​ന്നാ​യി. സ​ർ​ക്കാ​ർ പ​ണ​മാ​ണ് ന​ൽ​കു​ന്ന​​തെ​ന്നും മ​റ്റൊ​രു ഫോ​ൺ ന​മ്പ​ർ ന​ൽ​കാ​നും പ​റ​ഞ്ഞ​തോ​ടെ സി​ദ്ദീ​ഖ് മ​ക​ൻ മു​സ്ത​ഫ​യു​ടെ ന​മ്പ​ർ ന​ൽ​കി.

പ​ട്ടാ​ള​ക്കാ​ര​ൻ മു​സ്ത​ഫ​യു​ടെ മൊ​ബൈ​ലി​ലേ​ക്ക് വി​ഡി​യോ കാ​ൾ ചെ​യ്ത് സി​ദ്ദീ​ഖി​ന്റെ മൊ​ബൈ​ൽ ഫോ​ണി​ലെ ഗൂ​ഗ്ൾ പേ ​തു​റ​ന്ന് ചി​ല ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്താ​നും തു​ട​ർ​ന്ന് പ​ണം അ​യ​ക്കു​മ്പോ​ഴു​ള്ള ര​ഹ​സ്യ ന​മ്പ​ർ എ​ന്റ​ർ ചെ​യ്യാ​നും നി​ർ​ദേ​ശി​ച്ചു. പ​റ​ഞ്ഞ​പ്ര​കാ​രം ഗൂ​ഗ്ൾ പേ​യി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്തി സി​ദ്ദീ​ഖി​​ന്റെ സ​ഹാ​യി ര​ഹ​സ്യ ന​മ്പ​ർ എ​ന്റ​ർ ​ചെ​യ്ത​തോ​ടെ​യാ​ണ് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് 22,190 രൂ​പ ന​ഷ്ട​മാ​യ​ത്.

1600 രൂ​പ മാ​ത്ര​മാ​ണ് അ​ക്കൗ​ണ്ടി​ൽ ബാ​ക്കി​യു​ള്ള​ത്. ത​ട്ടി​പ്പ് മ​ന​സ്സി​ലാ​യ​തോ​ടെ സി​ദ്ദീ​ഖ് ഫ​റോ​ക്ക് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും അ​ക്ഷ​യ സെ​ന്റ​ർ വ​ഴി ഓ​ൺ​ലൈ​ൻ ത​ട്ടി​​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ടോ​ൾ​​ഫ്രീ ന​മ്പ​റി​ൽ പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു. മ​ഹീ​ന്ദ്ര ബാ​ങ്കി​ന്റെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പ​ണം പോ​യ​തെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. 

Tags:    
News Summary - Online Scam; The fishmonger lost Rs 22,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.