കോഴിക്കോട്: വിവിധ ജില്ലകളിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ സ്ഥാപിച്ച കേസിെൻറ അന്വേഷണം ഡൽഹിയിലേക്കും വ്യാപിപ്പിച്ചു. കോഴിക്കോട്, തൃശൂർ, എറണാകുളം ഉൾപ്പെടെ ജില്ലകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച ഡൽഹിക്ക് പോയി. ചില നിഗമനങ്ങളുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ വിവരശേഖരണത്തിനായി നാല് ഉദ്യോഗസ്ഥരാണ് ഡൽഹിയിലേക്ക് പോയത്. നേരത്തേതന്നെ അന്വേഷണം ബംഗളൂരു, ഹൈദരാബാദ്, മൈസൂരു എന്നിവിടങ്ങളിലേക്കെല്ലാം വ്യാപിപ്പിച്ചിരുന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തിച്ച സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളിൽനിന്ന് ആയിരത്തോളം സിം കാർഡുകളാണ് കണ്ടെത്തിയത്. ഇവ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചതാെണന്നാണ് സൂചന. ഇതിെൻറയടക്കം ഉറവിടം തിരക്കിയാണ് അന്വേഷണസംഘം ഡൽഹിക്ക് പോയത്. മാത്രമല്ല എക്സ്ചേഞ്ചുകളിൽ ഉപ േയാഗിച്ചിരുന്ന റൂട്ടറുകൾ ഉൾപ്പെെട ഉപകരണങ്ങൾ ചൈനയിൽ നിന്ന് ഡൽഹി വിമാനത്താവളം വഴി ഇറക്കുമതി ചെയ്തതാണെന്നാണ് കണ്ടെത്തിയത്. ഇതിന് ഡൽഹിയിലുള്ള ചിലരുടെ ഒത്താശ ലഭിച്ചതായും സൂചനയുണ്ട്. ഇക്കാര്യവും െപാലീസ് പരിശോധിക്കും.
അതേസമയം കോഴിക്കോട്ട് ഏഴ് എക്സ്ചേഞ്ചുകൾ സ്ഥാപിച്ച കേസിൽ ഒളിവിലുള്ള ചാലപ്പുറത്തെ പി.പി. ഷബീർ, പൊറ്റമ്മലിലെ എം.ജി. കൃഷ്ണ പ്രസാദ്, ബേപ്പൂരിലെ അബ്ദുൽ ഗഫൂർ എന്നിവരെ അന്വേഷണ സംഘത്തിനിതുവരെ കണ്ടെത്താനയിട്ടില്ല. പാലക്കാട്ട് സമാന കേസിൽ അറസ്റ്റിലായ മൊയ്തീൻ കോയയിൽ നിന്ന് കോഴിക്കോട്ടെ കേസിൽ ഒളിവിലുള്ളവരുടെ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണിപ്പോൾ അന്വേഷണസംഘം. പാലക്കാട്ട് പിടിയിലായ കോഴിക്കോട് സിവിൽ സ്റ്റേഷൻ സ്വദേശി മൊയ്തീൻ കോയ ജില്ലയിലെ കേസിൽ ഒളിവിലുള്ള പി.പി. ഷബീറിെൻറ ബന്ധുവാണ്.
വിവരങ്ങൾക്കായി ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നാണ് സൂചന. കോഴിക്കോട്ടെ കേസിൽ ഇതുവരെ െകാളത്തറ സ്വദേശി ജുറൈസ്, മലപ്പുറം കാടാമ്പുഴ സ്വദേശി ഇബ്രാഹീം പുല്ലാട്ട് എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) എസ്.പി. ചൈത്ര തെരേസ ജോണിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസുകളിൽ അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.