കോഴിക്കോട്: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കൊരട്ടി പൊലീസ് രജിസ്റ്റർചെയ്ത കേസിൽ മലപ്പുറത്ത് അറസ്റ്റിലായ കോട്ടക്കൽ സ്വദേശി പുന്നക്കോട്ടിൽ മുഹമ്മദ് സലീമിനെ അേന്വഷണ സംഘം ചോദ്യം ചെയ്തു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എസ്.പി ചൈത്ര തെരേസ ജോണും കോഴിക്കോട് സി ബ്രാഞ്ച് അസി. കമീഷണർ ടി.പി. ശ്രീജിത്തും ചേർന്നാണ് മണിക്കൂറുകളോളം ചോദ്യം ചെയ്തത്. കൊരട്ടി പൊലീസിെൻറ കസ്റ്റഡിയിൽനിന്ന് വ്യാഴാഴ്‌ച രാത്രിയാണ് ഇയാളെ കോഴിക്കോട്ടെത്തിച്ചത്. സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളുമായി ബന്ധപ്പെട്ട് ഏറെക്കാലമായി പ്രവർത്തിക്കുന്ന ഇയാൾക്ക് കോഴിക്കോട്ടെ സംഘവുമായുള്ള ബന്ധമാണ് പ്രധാനമായും അന്വേഷണസംഘം ചോദിച്ചത്.
എക്‌സ്‌ചേഞ്ചുകൾ സ്ഥാപിച്ചതിന് പിന്നിലെ ബുദ്ധികേന്ദ്രം സലീമാണെന്നാണ് പൊലീസിെൻറ നിഗമനം. ഇയാൾ നേരത്തേ മലപ്പുറം, കൊരട്ടി പൊലീസിന് നൽകിയ മൊഴികളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഇത് പഠിച്ചശേഷം ആവശ്യമെങ്കിൽ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം െചയ്യും.
മുഹമ്മദ് സലീമിെൻറ ലാപ്‌ടോപ് മലാപ്പറമ്പിലെ സുഹൃത്തിെൻറ വീട്ടിൽനിന്ന് പിടികൂടിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അനേഷണത്തിലാണ് ലാപ്‌ടോപ് കണ്ടെത്തിയത്. വരും ദിവസം ലാപ്‌ടോപ് സാങ്കേതിക വിദഗ്‌ധർ പരിശോധിക്കും.അതേസമയം, കോഴിക്കോട്ടെ കേസിൽ ഒളിവിൽ കഴിയുന്ന ചാലപ്പുറം സ്വദേശി പി.പി. ഷബീർ, പൊറ്റമ്മൽ സ്വദേശി എം.ജി. കൃഷ്ണപ്രസാദ്, ബേപ്പൂർ സ്വദേശി അബ്ദുൽ ഗഫൂർ എന്നിവർക്കായി അന്വേഷണസംഘം തെരച്ചിൽ ഊർജിതമാക്കി. ഇവരുടെ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെയുള്ളവരെ വീണ്ടും വിളിപ്പിച്ച് വിവരങ്ങൾ അേന്വഷിച്ചു. ഒളിവിലുള്ളവർ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ഇവർ തങ്ങുന്ന സ്ഥലം ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനിടെ, പ്രത്യേക അന്വേഷണ സംഘത്തിലെ ഒരു ടീം ചില സൂചനകളുെട അടിസ്ഥാനത്തിൽ ഇപ്പോഴും ഹൈദരാബാദിൽ തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.