പയ്യോളി: രക്താർബുദം ബാധിച്ച യുവാവ് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ചികിത്സസഹായം തേടുന്നു. മൂടാടി ഗ്രാമപഞ്ചായത്തിലെ നന്തി കടലൂരിലെ ചെമ്പുവയലിൽ ഷംലാക്കാണ് (21) ചികിത്സ സഹായം തേടുന്നത്. ഖുത്തുബി ബിരുദ കോഴ്സിന് പഠിക്കുന്ന ഷംലാക്കിന്റെ ചികിത്സക്കായി 40 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്.
പിക്അപ് വാൻ ഡ്രൈവറായ പിതാവ് മുസ്തഫയുടെ വരുമാനംകൊണ്ട് നിത്യചെലവ് തന്നെ കഴിഞ്ഞുപോരാൻ ഏറെ പ്രയാസമാണ്. ഭീമമായ സംഖ്യ കുടുംബത്തിന് താങ്ങാൻ പറ്റാത്തതാണ്. രണ്ടുവർഷം മുമ്പും ഷംലാക്കിന് സമാന രീതിയിൽ രോഗം പിടിപെട്ടിരുന്നു. ഏറെ തുക ചെലവിട്ട് രോഗം ഭേദമായ ഘട്ടത്തിലാണ് വീണ്ടും രോഗം ബാധിച്ചിരിക്കുന്നത്. പിതാവ് മുസ്തഫ മജ്ജ പകുത്തുനൽകാൻ സന്നദ്ധനാണ്.
എന്നാൽ, സാമ്പത്തികമാണ് തടസ്സം. സുമനസ്സുകളുടെ കാരുണ്യത്തിലാണ് കുടുംബത്തിന്റെ പ്രതീക്ഷ. ചികിത്സക്ക് എം.കെ. മോഹനൻ ചെയർമാനും സാലിഹ് സഖാഫി വർക്കിങ് ചെയർമാനും റഫീഖ് പുത്തലത്ത് ജനറൽ കൺവീനറും വി.എ.കെ. സഹീർ വർക്കിങ് കൺവീനറും എസ്.പി. രവീന്ദ്രൻ ട്രഷററായും നാട്ടുകാർ വിപുലമായ ചികിത്സസഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് നമ്പർ: 40187101070644, IFSC-KLGB0040187, കേരള ഗ്രാമീണ ബാങ്ക്, നന്തി ശാഖ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.