പയ്യോളി: മൺവെട്ടികൊണ്ട് വെട്ടിപ്പരിക്കേൽപിച്ച യുവതിയുടെ വീടിനുനേരെ വീണ്ടും ആക്രമണം. കൊളാവിപ്പാലത്തെ കൊളാവിയിൽ ലിഷയുടെ (44) വീടിന് നേരെയാണ് പുതുവത്സരദിന പുലരിയിൽ ആക്രമണമുണ്ടായത്. ശനിയാഴ്ച പുലർച്ച രണ്ടരയോടെയാണ് വീടിനു പിറകുവശത്തെ ജനൽചില്ലുകൾ കല്ലേറിൽ തകർന്നതായി കാണപ്പെട്ടത്. നവംബർ 28ന് പുലർച്ച മൂന്നിന് യുവതിക്ക് മൺവെട്ടികൊണ്ട് മർദനമേറ്റിരുന്നു.
കോടതി ഉത്തരവ് ലംഘിച്ച് അനുമതിയില്ലാതെ വീട്ടുപറമ്പിലൂടെ വഴി വെട്ടാൻ വന്നവരെ തടയാൻ ശ്രമിക്കവേയാണ് യുവതിയുടെ തലക്ക് മാരകമായ വെട്ടേറ്റിരുന്നത്. പിന്നീട് പൊലീസ് ഇടപെട്ട് കമ്പിവേലികൊണ്ട് വെട്ടിയ വഴി അടക്കുകയും സംഭവത്തിലെ ഏഴു പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മൂന്നു വർഷമായി യുവതിക്കും വീടിനു നേരെയും തുടർച്ചയായ ആക്രമണമുണ്ടാകാറുണ്ട്. ഇക്കാരണത്താൽ ഹൈകോടതി, വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തണമെന്ന് ഉത്തരവിട്ടിരുന്നുവെങ്കിലും പൊലീസ് സംരക്ഷണമുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.