പയ്യോളിയിലെ എ.ടി.എം കൗണ്ടറിൽനിന്നും കളഞ്ഞുകിട്ടിയ തുക അഭിജിത്ത്​ പയ്യോളി എസ്.ഐ സുരേഷിന്​ കൈമാറുന്നു

എ.ടി.എമ്മിൽ കയറിയ അഭിജിത്ത്​ ഞെട്ടി; കാർഡ്​ ഇടാതെ തന്നെ പണം വന്നു കിടക്കുന്നു

പയ്യോളി: പണമെടുക്കാൻ എ.ടി.എം കൗണ്ടറിൽ കയറിയതായിരുന്നു പയ്യോളി ബീച്ചിലെ കൊല്ലാണ്ടി അഭിജിത്ത്​. എന്നാൽ, മെഷീനിലെ കാഴ്ച കണ്ട്​ ഈ യുവാവ്​ ഞെട്ടി. കാർഡ്​ ഇടാതെ തന്നെ, പണം പുറത്ത് വരുന്ന ഭാഗത്ത് നോട്ടുകൾ വന്നുകിടക്കുന്നു. എടുത്തു നോക്കിയപ്പോൾ 9,000 രൂപ.

പയ്യോളി ബസ് സ്റ്റാൻഡിന് സമീപത്തെ പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ എ.ടി.എം കൗണ്ടറിൽ കഴിഞ്ഞ ദിവസം രാത്രിയാണ്​ സംഭവം. രാത്രി എട്ടരയോടെ സുഹൃത്ത് ശരത്തിനോടപ്പമാണ്​ അഭിജിത്ത് പണമെടുക്കാൻ എത്തിയത്​. പണം ശ്രദ്ധയിൽപെട്ട ഉടൻ ബാങ്കധികൃതരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന്​ തുക പയ്യോളി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. എസ്.ഐ സുരേഷ് ഏറ്റുവാങ്ങി. തൊട്ടുമുമ്പ്​ വന്ന ആളുടേതാകാം പണം എന്നാണ്​ സംശയിക്കുന്നത്​.

അഭിജിത്തിന്‍റെ സത്യസന്ധതയെ പൊലീസ് അഭിനന്ദിച്ചു. എന്നാൽ പണത്തിൻ്റെ ഉടമയെ കണ്ടെത്തിയിട്ടില്ല.

Tags:    
News Summary - ATM Machine dispense cash without inserting card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.