പയ്യോളി: വീടിനു സമീപം നിർത്തിയിട്ട ബൈക്ക് തീവെച്ച് നശിപ്പിച്ചനിലയിൽ കണ്ടെത്തി. ബി.ജെ.പി പ്രവർത്തകനായ അയനിക്കാട് 24ാം മൈൽസിൽ ഏച്ചിലാട്ട് കുനീമ്മൽ പ്രമോദിെൻറ വീടിനു സമീപം നിർത്തിയിട്ട ബൈക്കാണ് പൂർണമായും അഗ്നിക്കിരയായത്. ശനിയാഴ്ച പുലർച്ച ഒന്നോടെയാണ് സംഭവം.
സമീപത്തെ വീട്ടുകാർ വിവരമറിയച്ചതിനെ തുടർന്നാണ് പ്രമോദ് സംഭവമറിയുന്നത്. നിർത്തിയിട്ട സ്ഥലത്തുനിന്ന് അൽപം മാറിയാണ് ബൈക്ക് തീവെച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ബൂത്ത് ഏജൻറായി പ്രമോദ് പ്രവർത്തിച്ചിരുന്നു. സംഭവത്തിനു ശേഷം രണ്ടുപേർ ബൈക്കിൽ കയറി രക്ഷപ്പെട്ടതായി സൂചനയുണ്ട്. പയ്യോളി പൊലീസ് അേന്വഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.