സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ലും കൈയാങ്കളിയും

പയ്യോളി: ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ലും കൈയാങ്കളിയും. പയ്യോളി ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. ബസ് ജീവനക്കാരായ അഞ്ചു പേർക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തു. രണ്ടു ബസുകൾ സ്റ്റാൻഡിലെത്തിയപ്പോൾ സമയക്രമവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൈയാങ്കളിയിലെത്തിയത്.

പേരാമ്പ്ര - വടകര റൂട്ടിൽ സർവിസ് നടത്തുന്ന ഡിയേഴ്സ്, പാറക്കൽ ബസുകളിലെ ജീവനക്കാരാണ് തെരുവിൽ തമ്മിലടിച്ചത്. ഡിയേഴ്സ് ബസിലെ ജീവനക്കാരൻ പാറക്കൽ ബസിന്റെ താക്കോൽ ഊരിയെടുത്തതോടെയാണ് സംഘർഷമുടലെടുത്തത്. തുടർന്ന് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ലായി. ബസിലെ ജാക്കിലിവർ എടുത്ത് ഒരു ജീവനക്കാരൻ ഭീഷണിയുമായി രംഗത്തെത്തിയത് സംഭവം കൂടുതൽ വഷളാക്കി.

വെല്ലുവിളിയും അസഭ്യവർഷവും ഏറെ നേരം നീണ്ടുനിന്നതോടെ യാത്രക്കാരും നാട്ടുകാരും കാഴ്ചക്കാരായി മാറി. തുടർന്ന് പൊലീസെത്തി ജീവനക്കാരെ കസ്റ്റഡിയിലെടുത്തതോടെയാണ് സംഘർഷത്തിന് അയവുവന്നത്.

Tags:    
News Summary - Fights and scuffles between private bus employeesm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.