പയ്യോളി: ദേശീയപാതയിൽ പെരുമാൾപുരത്തെ പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ മരത്തിന് തീപിടിച്ചത് പരിഭ്രാന്തിപരത്തി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മരത്തിന് മുകളിലേക്ക് തീപടർന്നത്. സമീപത്തെ മാലിന്യക്കൂമ്പാരത്തിൽനിന്നാണ് തീ മരത്തിലേക്ക് പടർന്നത്.
കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ പയ്യോളി ഗവ. ഹയർ സെക്കൻഡറി സമീപത്തായത് ഏറെ ഭീതിപരത്തി.
വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച സ്കൂൾ കെട്ടിടത്തോടനുബന്ധിച്ചാണ് തീ പിടിച്ചെതെന്ന വ്യാജസന്ദേശത്തെ തുടർന്ന് വടകര, കൊയിലാണ്ടി യൂനിറ്റുകളിലെ അഗ്നിശമനസേന യൂനിറ്റുകളും പയ്യോളി പൊലീസും കുതിച്ചെത്തിയെങ്കിലും സംഭവം കെട്ടിടത്തിൽനിന്ന് ഏറെ അകലെ പഴയ എ.ഇ.ഒ ഓഫിസ് ബസ്സ്റ്റോപ്പിന് സമീപമായിരുന്നു. സംഭവം ഗുരുതരമല്ലാത്തതിനാൽ സേനയുടെ വടകര യൂനിറ്റ് തിരിച്ചുപോകുകയും ചെയ്തു.
നേരത്തെ സ്ഥലത്ത് എത്തിയ അഗ്നിശമനസേനയുടെ കൊയിലാണ്ടി യൂനിറ്റ് അസി. സ്റ്റേഷൻ ഓഫിസർ കെ.ടി. രാജീവൻ, കെ. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ തീ നിയന്ത്രണവിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.