പ​യ്യോ​ളി രാ​ജീ​വ്​ ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ‘പാ​യ​സ​ച​ല​ഞ്ച്’ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​ര​ണ യോ​ഗം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വ​ട​ക്ക​യി​ൽ ഷ​ഫീ​ഖ്

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജീവകാരുണ്യത്തിനായി പായസചലഞ്ചിലൂടെ ധനസമാഹരണം

പ​യ്യോ​ളി: ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ധ​ന​സ​മാ​ഹ​ര​ണം ല​ക്ഷ്യ​മി​ട്ട്​ പ​യ്യോ​ളി രാ​ജീ​വ്​ ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ആ​ഭി​മു​ഖ്യ​ത്തി​ൽ 'പാ​യ​സ​ച​ല​ഞ്ച്' ന​ട​ത്തു​ന്നു.

ഡി​സം​ബ​ർ 21ന് ​ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി വി​പു​ല സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. ആ​ശു​പ​ത്രി​യ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന യോ​ഗം ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ വ​ട​ക്ക​യി​ല്‍ ഷ​ഫീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ചെ​യ​ര്‍മാ​നും ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍മാ​നു​മാ​യ കെ.​ടി. വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തി​ക്കോ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ബി​നു കാ​രോ​ളി ചെ​യ​ർ​മാ​നും കെ.​ടി. വി​നോ​ദ് ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യി 51 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. ആ​ശു​പ​ത്രി സെ​ക്ര​ട്ട​റി സി.​കെ. ബി​ന്ദു സ്വാ​ഗ​ത​വും ഡ​യ​റ​ക്ട​ര്‍ ദി​ലീ​പ് രാ​ജ് പൂ​വ​ത്തി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - fund Raising through Payasam Challenge for charity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.