ന​ന്തി ഇ​രു​പ​താം മൈ​ൽ​സ് ദേ​ശീ​യ​പാ​ത​യി​ൽ രൂ​പ​പ്പെ​ട്ട കൂ​റ്റ​ൻ വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ

കനത്ത മഴ: നന്തി ദേശീയപാതയിൽ വൻ വെള്ളക്കെട്ട്

പയ്യോളി: തിങ്കളാഴ്ച വൈകീട്ടോടെ പെയ്ത കനത്ത മഴയിൽ നന്തി ഇരുപതാം മൈൽസ് ദേശീയപാതയിൽ കൂറ്റൻ വെള്ളക്കെട്ട്. ആറുവരിപ്പാത വികസനപ്രവൃത്തി നടക്കുന്നതിനാൽ മഴവെള്ളം ഒഴുകിപ്പോകാൻ കഴിയാതെ കെട്ടിനിൽക്കുകയാണ് ഇവിടെ. നന്തി ടൗണിന് വടക്കുഭാഗം മുതൽ തിക്കോടി പാലൂർ വരെയും അയനിക്കാട് പള്ളിക്കു സമീപവുമാണ് കുഴികളും വെള്ളക്കെട്ടും കാരണം യാത്രക്കാർ കൂടുതൽ ദുരിതമനുഭവിക്കുന്നത്.

പൊതുവെ ടാറിങ് തകർന്ന നിലയിലായ റോഡിൽ വൻ വെള്ളക്കെട്ടുകൂടി രൂപപ്പെട്ടതോടെ ഇരുചക്രവാഹനങ്ങൾ കുഴികളിൽപെടുകയാണ്. സ്വകാര്യ ബസുകൾപോലുള്ള വലിയ വാഹനങ്ങൾ ചെറിയ വാഹനങ്ങളെ മറികടക്കുമ്പോഴും അപകടസാധ്യത ഏറെയാണ്.

എതിരെനിന്നു വരുന്ന വാഹനങ്ങൾ മറികടക്കുന്ന വാഹനങ്ങളുമായി കൂട്ടിയിടി ഒഴിവാകുന്നത് തലനാരിഴക്കാണ്. മഴ പെയ്തതോടെ വാഹനങ്ങൾ വേഗം കുറച്ചതിനാൽ തിക്കോടി, നന്തി ഭാഗത്തും മൂരാട് ഭാഗത്തും ഏറെനേരം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

Tags:    
News Summary - Heavy rain-Massive waterlogging on Nandi National Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.