പയ്യോളി: ശനിയാഴ്ച പുലർച്ചയുണ്ടായ കനത്തമഴയെ തുടർന്ന് തച്ചൻകുന്നിൽ ഉപയോഗത്തിലിരുന്ന പൊതുകിണർ താഴ്ന്നു. ശനിയാഴ്ച രാവിലെ അഞ്ചരയോടെയാണ് സംഭവം.
പത്തൊമ്പതാം ഡിവിഷനിലെ കരിമ്പിൽ കോളനിയിലെ 17 കുടുംബങ്ങൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറാണ് ഇടിഞ്ഞ് താഴ്ന്നനിലയിൽ കണ്ടെത്തിയത്. കാലപ്പഴക്കംകാരണം ശോച്യാവസ്ഥയിലായ കിണർ അറ്റകുറ്റപ്പണി നടത്താൻ നഗരസഭ ഫണ്ട് വകയിരുത്തി തകരാർ പരിഹരിക്കാൻ ഒരുങ്ങവെയാണ് കിണർ താഴ്ന്നുപോയതെന്ന് നഗരസഭാധികൃതർ പറഞ്ഞു.
നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ്, കൗൺസിലർ കാര്യാട്ട് ഗോപാലൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.