തുറയൂർ: തുറയൂർ ബി.ടി.എം.എച്ച്.എസ്.എസിൽ വച്ച് നടന്ന ജൂനിയർ ഫുട്ബോൾ ലീഗിൽ തുറയൂർ ജി.യു.പി സ്കൂൾ ജേതാക്കളായി. എട്ട് ടീമുകൾ മാറ്റുരച്ചപ്പോൾ പുറക്കാട് വിദ്യാസദനം റണ്ണേഴ്സപ്പായി. വളർന്നു വരുന്ന ഫുട്ബോൾ താരങ്ങൾക് മികച്ച പരിശീലനവും അവസരവും നൽകുവാൻ സ്കൂൾ മുൻകൈയെടുത്ത് വിവിധ കായിക പരിശീലന പരിപാടികൾ നടത്തി വരുന്നു.
ഇതിെൻറ ഭാഗമായി കുട്ടികൾക്കുള്ള ജേഴ്സി വിതരണം ക്രൈംബ്രാഞ്ച് എസ്.ഐ പി.കെ. അബ്ദുൾ റഹൂഫ് നിർവ്വഹിച്ചു.ചടങ്ങിൽ പി.ടി.എ പ്രസിഡൻഡ് യു.സി വാഹിദ് മാസ്റ്റർ , പ്രധാനാധ്യാപിക,പി.കെ. സുചിത്ര, കായികാധ്യാപകൻ .മുഹമ്മദ് റഷീഷ് വെട്ടു വാട്ടിൽ , എം.സി. നിസാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.