പയ്യോളി : മത്സ്യ വിൽപനക്കാരനെന്ന വ്യാജേനയെത്തി വീട്ടുമുറ്റത്ത് നിന്ന് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പിഞ്ചുബാലികയുടെ സ്വർണമാല കവർന്നയാൾ പിടിയിൽ. കൊയിലാണ്ടി വലിയ മങ്ങാട് സ്വദേശി ' കൃഷ്ണ ' യില്‍ ബാബുവാണ് (55) പിടിയിലായത്.
ശനിയാഴ്ച രാവിലെ പതിനൊന്നോടെ ചിങ്ങപുരം പുതിയകുളങ്ങരയിലാണ് സംഭവം. ' ഫാത്തിമാസി ' ല്‍ മുഹമ്മദ് നിയാസിന്റെ മൂന്നര വയസ്സുള്ള മകളുടെ കഴുത്തിലണിഞ്ഞ ഒരു പവന് വരുന്ന സ്വര്‍ണമാലയാണ് പ്രതി കവര്‍ന്നത്. മാല മോഷണം പോയ വിവരം ബാലിക സഹോദരിയോട് പറഞ്ഞപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്.
നാട്ടുകാർ പരിസരത്ത് നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്. വീടുകളിൽ ചെമ്മീൻ കവറുകളിലാക്കി തൊപ്പിയും മാസ്കും ധരിച്ച് മുഖം മനസ്സിലാവാത്ത രീതിയിലാണ് ഇയാൾ കാൽനടയായി മൽസ്യവിൽപനക്കെത്തിയത്.
സാധാരണ ഇരുചക്രവാഹനങ്ങളിലാണ് മത്സ്യ വിൽപനക്കാർ എത്താറുള്ളത് കൊണ്ട് തന്നെ അപരിചിതനെ കണ്ട് നാട്ടുകാർക്കും പന്തികേട് തോന്നിയതിനാൽ ആരും ഇയാളിൽ നിന്ന് മത്സ്യം വാങ്ങിയിരുന്നില്ല .പയ്യോളി പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.