പയ്യോളി: ദേശീയപാത വികസനം യാഥാർഥ്യമാവുന്നതോടെ തിക്കോടി രണ്ടായി മുറിയുന്ന സാഹചര്യമൊഴിവാക്കാൻ ടൗണിൽ അടിപ്പാത അനിവാര്യമാണെന്ന ആവശ്യം ശക്തമാവുന്നു. ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിലേ സത്യഗ്രഹം 50 ദിവസം പിന്നിട്ടതിന്റെ ഭാഗമായി സംഘടിപ്പിച്ച കൂട്ടനിരാഹാര സമരത്തിൽ പ്രതിഷേധമിരമ്പി. പരിപാടി ബി.ജെ.പി ജില്ല പ്രസിഡന്റ് വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുമായും എൻ.എച്ച്.എ ഉദ്യോഗസ്ഥരുമായും പി.ടി. ഉഷ എം.പി അടിപ്പാത ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ അനുകൂല തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം തിക്കോടി, ബഷീർ തിക്കോടി, വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡന്റ് സുകുമാരൻ, കുഞ്ഞബ്ദുല്ല തിക്കോടി, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ.കെ. ബൈജു എന്നിവർ സംസാരിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർ കെ.വി. സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.