പയ്യോളി: പള്ളികൾ സർവ മതസ്ഥർക്കും തണലായി മാറണമെന്നും പള്ളികളിലെ പ്രാർഥനകൾ പ്രദേശവാസികളുടെ ഉന്നമനത്തിനും സമാധാനത്തിനും സഹവർത്തിത്വത്തിനും വേണ്ടി ആയിത്തീരണമെന്നും സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിെൻറ നവീകരണ പ്രവൃത്തിയുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മഹല്ല് ഖാദി ടി.എസ്. ഇബ്രാഹിം കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു . സമസ്ത സെക്രട്ടറി കൊയ്യാട് ഉമർ മുസ്ലിയാർ, മുശാവറ അംഗം ഉമർ ഫൈസി, പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് , ഫവാസ് കാട്ടൊടി , എം.കെ. മമ്മു , പി.വി. കുഞ്ഞബ്ദുല്ല ഹാജി, കെ.പി. അബ്ദുൽ ഹക്കീം എന്നിവർ സംസാരിച്ചു.ജി.സി.സി രക്ഷാധികാരി അബ്ദുൽ ജലീൽ പള്ളി നിർമാണത്തിലേക്കുള്ള ഫണ്ട് ജിഫ്രി തങ്ങൾക്ക് കൈമാറി.സ്വാലിഹ് തങ്ങൾ സ്വാഗതവും കെ.അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.