പയ്യോളി: ദേശീയപാതയിൽ തിക്കോടി പഞ്ചായത്ത് ബസാറിൽ ഇന്ധനം കയറ്റിയ ടാങ്കർ ലോറിയും കോവിഡ് രോഗിയുമായി പുറപ്പെട്ട ആംബുലൻസുമുൾെപ്പടെ നാല് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. അഞ്ചുപേർക്ക് പരിേക്കറ്റു. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം.
കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതിനിടെ പിറകിൽനിന്ന് വന്ന ആംബുലൻസ് നിർത്തിയിട്ട ബസിനെ മറികടക്കുകയായിരുന്ന കാറിനെ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ ആംബുലൻസ് എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ആംബുലൻസ് ഇടിച്ച കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ട സ്വകാര്യ ബസിലുമിടിച്ചു.
പയ്യോളിയിൽ നിന്നും കോവിഡ്രോഗിയുമായി കോഴിക്കോടേക്ക് സഞ്ചരിച്ച ഖത്തർ കെ.എം.സി.സി.യുടെ ആംബലൻസാണ് അപകടത്തിൽപ്പെട്ടത്. രോഗിയെ പിന്നീട് മറ്റൊരു ആംബുലൻസിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോയി.
ആംബുലൻസ് ഡ്രൈവർ പയ്യോളി അയ്യെൻറ വളപ്പിൽ സക്കറിയ (34), ടാങ്കർ ലോറി ഡ്രൈവർമാരായ കോഴിക്കോട് സ്വദേശി സുജേഷ് (32), പ്രസന്നൻ (51), കാർ യാത്രക്കാരായ ഇരിങ്ങൽ കോട്ടക്കൽ പുതിയ വീട്ടിൽ മമ്മു (56), ഭാര്യ സുബൈദ (53) എന്നിവർക്ക് അപകടത്തിൽ നിസ്സാരപരിക്കേറ്റു.
അപകടത്തെ തുടർന്ന് ഇന്ധനം ചോരാതിരുന്നതിനാൽ വൻദുരന്തമൊഴിവാകുകയായിരുന്നു. കോഴിക്കോട് ഫേറാക്കിലെ ഐ.ഒ.സിയുടെ ഡിപ്പോയിൽ നിന്നും 5000 ലിറ്റർ പെട്രോളുമായി കാസർകോട് ഭാഗത്തെ പമ്പിലേക്ക് പോവുകയായിരുന്നു ലോറി.
അപകടം സംഭവിച്ച സ്ഥലത്തിന് 200 മീറ്റർ മാത്രമകലെ പെട്രോൾ പമ്പുമുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിെൻറയും ലോറിയുടെയും മുൻവശം പാടെ തകർന്നു.
ആംബുലൻസ് ഇടിച്ച കാർ നിയന്ത്രണംവിട്ട് നിർത്തിയിട്ട സ്വകാര്യ ബസിലുമിടിച്ചിരുന്നു. രണ്ട് വശവും തകർന്ന കാറിലെ യാത്രക്കാർ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. അപകടം നടന്നയുടൻ അഗ്നിരക്ഷ യന്ത്രമുപയോഗിച്ച് ഇന്ധന ചോർച്ചക്കുള്ള സാധ്യത തടഞ്ഞിരുന്നു.
എങ്കിലും അപകടത്തിൽപെട്ട വാഹനങ്ങളിൽ നിന്നുുള്ള പുകപടലം രക്ഷാപ്രവർത്തകരെ ആദ്യം പരിഭ്രാന്തരാക്കി.
സംഭവം നടന്നയുടൻ ദേശീയപാത വഴി സഞ്ചരിക്കുകയായിരുന്ന നാദാപുരം ഡിവൈ.എസ്.പി. ശിവദാസ്, പയ്യോളി സി.ഐ. കെ.കൃഷ്ണൻ, എസ്.ഐ. വിനീഷ്, കൊയിലാണ്ടി ഫയർസ്റ്റേഷൻ ഓഫീസർ സി.കെ.ആനന്ദ് എന്നിവർ സ്ഥിതിഗതികൾ നിയന്ത്രിച്ചു. ഇതേത്തുടർന്ന് ദേശീയപാത വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.