വിധി തട്ടിയെടുത്തു; വിജയം ആഘോഷിക്കാൻ നാഫിയ ഇല്ല

പ​യ്യോ​ളി: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ലെ വി​ജ​യം ആ​ഘോ​ഷി​ക്കാ​ൻ നാ​ഫി​യ ഇ​ല്ല. ന​ന്നാ​യി എ​ഴു​തി​യ പ​രീ​ക്ഷ​യു​ടെ ഫ​ലം കാ​ത്തു​നി​ൽ​ക്കാ​തെ ക​ഴി​ഞ്ഞ മേ​യ് 24നാ​ണ് ന​ഗ​ര​സ​ഭ​യി​ലെ ഇ​രു​പ​ത്തി​യ​ഞ്ചാം ഡി​വി​ഷ​നി​ൽ സാ​യ്​​വി‍െൻറ കാ​ട്ടി​ൽ മെ​ഹ​ബൂ​ബി‍െൻറ​യും വ​ഹീ​ദ​യു​ടെ​യും മ​ക​ൾ ഫാ​ത്തി​മ നാ​ഫി​യ (16) മ​ര​ണ​പ്പെ​ട്ട​ത്.

ബു​ധ​നാ​ഴ്ച ഫ​ലം വ​ന്ന​പ്പോ​ൾ നാ​ഫി​യ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​യാ​യ വാ​ർ​ത്ത കേ​ട്ട​പ്പോ​ൾ ഉ​റ്റ​വ​ർ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും അ​ട​ക്കാ​നാ​വാ​ത്ത തേ​ങ്ങ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു.

കോ​ട്ട​ക്ക​ൽ കു​ഞ്ഞാ​ലി​മ​ര​ക്കാ​ർ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ നാ​ഫി​യ ദേ​ഹ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. പ​ഠ​ന​ത്തി​ൽ ഏ​റെ മി​ക​വ് പു​ല​ർ​ത്തി​യ നാ​ഫി​യ മൂ​ന്ന് എ ​പ്ല​സു​ക​ള​ട​ക്ക​മാ​ണ് ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി​യ​ത്.

Tags:    
News Summary - Nafia does not have to celebrate victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.