കെ.എസ്.എഫ്.ഇ: അപ്രൈസർക്കെതിരെ അന്വേഷണമില്ല; ആശങ്ക തീരാതെ ഇടപാടുകാർ

പ​യ്യോ​ളി: കെ.​എ​സ്.​എ​ഫ്.​ഇ പ​യ്യോ​ളി ശാ​ഖ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ സ്വ​ർ​ണ ത​ട്ടി​പ്പ് സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​ത് ഇ​ട​പാ​ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു.

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് പ​യ്യോ​ളി​യി​ലെ ഗോ​ൾ​ഡ് പാ​ല​സ് ജ്വ​ല്ല​റി​യി​ലെ സ്വ​ർ​ണ നി​ക്ഷേ​പ ത​ട്ടി​പ്പി​ൽ നൂ​റു​ക​ണ​ക്കി​ന് പേ​രി​ൽ​നി​ന്ന് ര​ണ്ടു കോ​ടി​യോ​ളം രൂ​പ ത​ട്ടി സ്ഥാ​പ​ന ഉ​ട​മ​ക​ൾ മു​ങ്ങി​യ​ത്. ഇ​തി​െൻറ ന​ടു​ക്കം മാ​റും മു​മ്പാ​ണ് കെ.​എ​സ്.​എ​ഫ്.​ഇ​യി​ലും സ്വ​ർ​ണം ത​ട്ടി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ന​വം​ബ​ർ എ​ട്ടി​നാ​ണ്തു​റ​യൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി ചി​ട്ടി വി​ളി​ച്ച തു​ക​ക്ക് ഗാ​ര​ൻ​റി​യാ​യി ന​ൽ​കാ​ൻ കൊ​ണ്ടു​വ​ന്ന സ്വ​ർ​ണാ​ഭ​ര​ണം പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യി​ൽ അ​പ്രൈ​സ​ർ ത​ട്ടി​യെ​ടു​ത്ത​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് അ​പ്രൈ​സ​ർ ടി.​സി. ശ​ശി​യെ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് പി​രി​ച്ചു​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഇ​യാ​ൾ​ക്കെ​തി​രെ സ്ഥാ​പ​ന അ​ധി​കൃ​ത​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യോ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യോ ചെ​യ്യാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. ന​ഷ്​​ട​പ്പെ​ട്ട സ്വ​ർ​ണാ​ഭ​ര​ണ​ത്തി​െൻറ പ​ണം തി​രി​ച്ചു​കി​ട്ടി​യ​തി​നാ​ൽ യു​വ​തി​യും പ​രാ​തി ന​ൽ​കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.

പ​ണ​യാ​ഭ​ര​ണ​മാ​യ യു​വ​തി​യു​ടെ കൈ​ചെ​യി​നി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു മു​ത്തു​ക​ളാ​ണ് അ​പ്രൈ​സ​ർ പൊ​ട്ടി​ച്ച് മാ​റ്റി​യ​ത്. സം​ഭ​വം പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കി ഒ​ത്തു​തീ​ർ​പ്പാ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു.​ഡി.​വൈ.​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ കെ.​എ​സ്.​എ​ഫ്. ഇ​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു.

കെ.​എ​സ്.​എ​ഫ്.​ഇ​യു​ടെ വി​ജി​ല​ൻ​സ് വി​ഭാ​ഗം അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ശാ​ഖ​യി​ലെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യെ​ങ്കി​ലും ന​ട​പ​ടി​ക​ളൊ​ന്നു​മെ​ടു​ത്തി​ട്ടി​ല്ല. ശാ​ഖ മാ​നേ​ജ​റോ​ട് ര​ണ്ടു ദി​വ​സ​ത്തി​ന​കം സം​ഭ​വ​ത്തി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ തൃ​ശൂ​രി​ലെ കെ.​എ​സ്.​എ​ഫ്.​ഇ​യു​ടെ ആ​സ്ഥാ​ന​ത്തു​നി​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യി അ​റി​യു​ന്നു.

നൂ​റു​ക​ണ​ക്കി​ന് പേ​രു​ടെ സ്വ​ർ​ണ​വും രേ​ഖ​ക​ളും പ​ണ​യ​മാ​യി ന​ൽ​കി​യ​തി​നാ​ൽ ക​ടു​ത്ത ആ​ശ​ങ്ക​യാ​ണ് ഇ​ട​പാ​ടു​കാ​ർ​ക്കു​ള്ള​ത്. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​െൻറ ഭാ​ഗ​മാ​യി പാ​ത​യോ​ര​ത്തു​ണ്ടാ​യി​രു​ന്ന ഓ​ഫി​സ് ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​മ്പാ​ണ് കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​ന് സ​മീ​പ​ത്തേ​ക്ക് മാ​റ്റി​യ​ത്. 

Tags:    
News Summary - No inquiry against KSFE appraiser customers Concerned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.