പയ്യോളി: നന്തിബസാറിലെ ജനവാസമേഖലയിൽ പ്ലാസ്റ്റിക് സംസ്കരണ യൂനിറ്റ് സ്ഥാപിക്കുന്നതിനെതിരെ ജനകീയപ്രതിഷേധം ശക്തമാകുന്നു. നന്തിയിലെ കെൽട്രോൺ യൂനിറ്റിന് കീഴിലുള്ള സ്ഥലത്താണ് മൂടാടി പഞ്ചായത്ത് പ്ലാസ്റ്റിക് സംസ്കരണ യൂനിറ്റ് ആരംഭിക്കാൻ നീക്കം നടക്കുന്നത്. എന്നാൽ, ഇതിന് സമീപത്താണ് ദേശീയപാത നിർമാണ കമ്പനിയായ വഗാഡിന്റെ പ്രധാന പ്ലാന്റ് പ്രവർത്തിക്കുന്നത്.
ഈ പ്ലാന്റ് പ്രവർത്തിക്കുന്നത് കാരണം പ്രദേശത്തെ വീടുകളിലെ കുടിവെള്ളം മലിനമാവുകയും നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുകയും ചെയ്യുന്നുണ്ട്. ഇതിനിടെ മറ്റൊരു ദുരിതംകൂടി അഭിമുഖീകരിക്കേണ്ടിവരുമെന്നതാണ് നാട്ടുകാരെ ആശങ്കപ്പെടുത്തുന്നത്.
മനുഷ്യജീവന് അപകടകരമാകുന്ന രീതിയിൽ പഞ്ചായത്ത് മറ്റൊരു ദുരിതം അടിച്ചേൽപിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ശക്തമായ സമരത്തിന് നേതൃത്വം നൽകാൻ പ്രദേശവാസികൾ ഞായറാഴ്ച ജനകീയ സമരസമിതി രൂപവത്കരിച്ചിട്ടുണ്ട്. യോഗത്തിൽ രവി മാസ്റ്റർ അധ്യക്ഷത വഹിച്ചു. രാജീവൻ അരിയെടുത്ത് ചെയർമാനായും എൻ.കെ. കുഞ്ഞിരാമൻ കൺവീനറായും വിപുല കമ്മിറ്റി രൂപവത്കരിച്ചു. പ്രതിഷേധസൂചകമായി ഞായറാഴ്ച വൈകീട്ട് സമരസമിതി നേതൃത്വത്തിൽ നന്തിബസാറിൽ പ്രകടനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.