പയ്യോളി: കോവിഡ് കാലത്ത് മോഷ്ടാക്കളും 'അതിജാഗ്രത'യിലാണ്. അർധരാത്രി ടൗണിലെ കടയിൽ കയറിയ മോഷ്ടാവ് പി.പി.ഇ കിറ്റ് പോലുള്ള വസ്ത്രവും മാസ്ക്കുമടക്കം ദേഹം മുഴുവൻ മറച്ചാണ് പണവും സാധനങ്ങളും കവർന്നത്.
ടൗണിന് വടക്കുഭാഗത്ത് ദേശീയപാതയിൽ ഫെഡറൽ ബാങ്കിന് സമീപമുള്ള ഇലക്ട്രോണിക്സ് കടയിലാണ് ബുധനാഴ്ച പുലർച്ച മോഷണം നടന്നത്. പി.പി.ഇ കിറ്റ് ധരിച്ച മോഷ്ടാവിെൻറ ദൃശ്യം കടയിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. മറ്റൊരു സി.സി.ടി.വി ദിശമാറ്റി മുകളിലോട്ട് തിരിച്ചുവെക്കുകയും ചെയ്തിട്ടുണ്ട്.
സമീപകാലത്ത് പ്രവർത്തനമാരംഭിച്ച കടയുടെ സമീപത്ത് മറ്റ് കടകളും കെട്ടിടങ്ങളുമൊന്നുമില്ലാത്തതും മോഷ്ടാവിന് തുണയായി. പുറത്തെ ഗ്ലാസ് വാതിലിെൻറയും ഷട്ടറിെൻറയും പൂട്ട് തകർത്ത് അകത്തുകടന്ന് ഹോം തിയറ്റർ, മിക്സി, മേശയിലുണ്ടായിരുന്ന 25000 രൂപ എന്നിവ കവർന്നു.പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.