പയ്യോളി: തപാൽ വകുപ്പിെൻറ കീഴിലുള്ള ദേശീയ സമ്പാദ്യപദ്ധതിയുടെ മറവിൽ നിക്ഷേപകരിൽനിന്ന് ലക്ഷങ്ങൾ തട്ടിയ ഏജൻറായ പ്രതി അറസ്റ്റിൽ. മണിയൂർ എളമ്പിലാട് സ്വദേശി പുതുക്കോട്ട് ശാന്ത (60) യെയാണ് കോഴിക്കോട് റൂറൽ എസ്.പി. ഡോ. എ. ശ്രീനിവാസെൻറ നിർദേശപ്രകാരം പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്.
ഐ.പി.സി. 409 , 420 വകുപ്പുകൾ പ്രകാരം ചതി, വിശ്വാസവഞ്ചന എന്നീ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
ആർ.ഡിയായി നിക്ഷേപകരിൽനിന്ന് ശേഖരിച്ച പണം വടകര ഹെഡ് പോസ്റ്റ് ഓഫിസിൽ അടക്കാതെ യുവതി തട്ടിയെടുത്തുവെന്ന പരാതിയെ തുടർന്നാണ് അറസ്റ്റ്. മണിയൂർ പഞ്ചായത്തിലെ എളമ്പിലാട്, മുതുവന, കുറുന്തോടി, കുന്നത്തുകര പ്രദേശങ്ങളിലെ നിക്ഷേപകരായ വീട്ടമ്മമാരടക്കം നിരവധി പേരുടെ പണമാണ് ഏജൻറ് തട്ടിയെടുത്തത്.
2016 മുതൽ അഞ്ചുവർഷത്തെ കാലാവധിയിൽ നാൽപതിനായിരം രൂപ മുതൽ മൂന്നുലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളിലാണ് സമ്പാദ്യപദ്ധതിയുടെ ഭാഗമായി നിക്ഷേപകർ അംഗത്വമെടുത്തിരുന്നത്.
2020 ൽ കാലാവധി അവസാനിച്ചിട്ടും തുക നൽകാതെ ഏജൻറ് കബളിപ്പിച്ചതിനെ തുടർന്ന് നിക്ഷേപകർ വടകര ഹെഡ് പോസ്റ്റ് ഓഫിസുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്താകുന്നത്. തട്ടിപ്പ് സംബന്ധിച്ച് പയ്യോളി പൊലീസ് സ്റ്റേഷനിൽ മാത്രം 112 പരാതികളാണ് ഇതുവരെ ലഭിച്ചത്.
പൊലീസിെൻറ കണക്ക് പ്രകാരം 37 ലക്ഷം രൂപയാണ് ഏജൻറ് തട്ടിയെടുത്തത്. പയ്യോളി, വടകര, എടച്ചേരി സ്റ്റേഷനുകളിലായി വ്യാപിച്ചുകിടക്കുന്ന കേസ് പയ്യോളി എസ്.ഐ വി.ആർ വിനീഷിെൻറ നേതൃത്വത്തിലുള്ള സംഘമാണ് അേന്വഷിക്കുന്നത്.
വ്യാഴാഴ്ച വൈകീട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.