പയ്യോളി: അർധരാത്രി വീട് വിട്ടിറിങ്ങിയ പ്ലസ് ടു വിദ്യാർഥിയുടെ സൈക്കിളും പഴ്സും മൊബൈലും പുഴക്കരികിൽ കണ്ടെത്തിയത് ഒരു നാടിനെ മുഴുവൻ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി. ഒടുവിൽ വടകര ടൗണിന് സമീപം വിദ്യാർഥിയെ കണ്ടെത്തി.
കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു രണ്ടാം വർഷ ബയോളജി സയൻസ് വിദ്യാർഥി അയ്മൻ മുസ്തഫയെയാണ് (17) കാണാതായത്. വ്യാഴാഴ്ച പുലർച്ച പന്ത്രണ്ടരയോടെയാണ് സംഭവം. വീട്ടിൽ നിന്ന് സൈക്കിളിൽ പന്ത്രണ്ടരയോടെ പുറത്തേക്ക് പോയ അയ്മൻ തിരിച്ചുവരാത്തതിനെ തുടർന്ന് വീട്ടുകാരും ബന്ധുക്കളും ആദ്യം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പിന്നീട് വീട്ടിൽ നിന്ന് ആറ് കിലോമീറ്ററകലെയുള്ള കുറ്റ്യാടിപ്പുഴക്ക് കുറുകെയുള്ള തുറശ്ശേരിക്കടവ് പാലത്തിന് സമീപം വിദ്യാർഥി സഞ്ചരിച്ച സൈക്കിളും പഴ്സും 1800 രൂപയും സിം അഴിച്ച് മാറ്റിയ നിലയിലുള്ള മൊബൈലും കണ്ടെത്തിയതാണ് നാടിനെ ഒന്നടങ്കം പരിഭ്രാന്തിയിലാഴ്ത്തിയത്.
പ്രഭാതസവാരിക്കിറങ്ങിയ മൂന്ന് സ്ത്രീകൾ വിദ്യാർഥിയെ സംശയാസ്പദമായ രീതിയിൽ പാലത്തിന് സമീപം വ്യാഴാഴ്ച രാവിലെ ആറോടെ കണ്ടതായ വിവരം കൂടി വന്നതോടെ വിദ്യാർഥി പുഴയിൽ ചാടിയെന്ന സംശയം ബലപ്പെടുകയായിരുന്നു. ഇതോടെ റെസ്ക്യൂ ഫോഴ്സും മുങ്ങൽ വിദഗ്ധരും അഗ്നിശമനസേനയും െപാലീസും രാവിലെ മുതൽ തിരച്ചിൽ ആരംഭിക്കുകയായിരുന്നു .
അതിനിടയിൽ വിദ്യാർഥിയുടെ ഫോട്ടോകൾ സഹിതം കാണാതായ വിവരം സമൂഹമാധ്യമങ്ങളിലൂടെ പരന്നത് വിദ്യാർഥിയെ കണ്ടുപിടിക്കാൻ ഏറെ സഹായകമായി. ഒടുവിൽ വൈകീട്ട് നാലോടെ വടകര താഴെ അങ്ങാടി മുകച്ചേരി ഭാഗത്ത് ഏറെ ക്ഷീണിതനായ നിലയിൽ വിദ്യാർഥി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വാട്സ്ആപ്പുകളിൽ വന്ന ഫോട്ടോ വഴി സംശയം തോന്നിയതിനെ തുടർന്ന് െപാലീസിൽ വിവരമറിയിക്കുകയായിരുന്നു. വൈകീട്ടോടെ പയ്യോളി െപാലീസ് സ്റ്റേഷനിലും റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഓഫിസിലും എത്തിച്ച വിദ്യാർഥിയെ രാത്രിയോടെ പിതാവ് മുസ്തഫയോെടാപ്പം വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.