പയ്യോളി: തിക്കോടി ഗ്രാമപഞ്ചായത്തിലെ 14ാം വാർഡിൽ ഷിെഗല്ല രോഗം പിടിപെട്ട് അഞ്ചുവയസ്സുകാരി മരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
പയ്യോളിയിൽനിന്ന് വിതരണം ചെയ്ത സിപ്അപ്പിൽനിന്നാണ് രോഗവ്യാപനം ഉണ്ടായതെന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ നഗരസഭ പരിധിയിൽ സിപ്അപ് വിപണനവും നിർമാണവും താൽക്കാലികമായി നിരോധിച്ചു. നഗരസഭ സെക്രട്ടറി ഷെറിൽ ഐറിൻ സോളമൻ നോട്ടീസ് നൽകിയതിനെ തുടർന്ന് 'ഐസ് പാർക്ക്' എന്ന സ്ഥാപനം അടച്ചുപൂട്ടി.
കൊയിലാണ്ടി ഫുഡ് ഇൻസ്പെക്ടർ ഫെബിന സ്ഥാപനം പരിശോധിച്ച് സാമ്പിളുകൾ ശേഖരിച്ച് സർക്കാർ ലാബിലേക്ക് പരിശോധനക്കയച്ചു. അതോെടാപ്പം ഗുണനിലവാരമില്ലാത്ത ഐസ് ഉപയോഗിച്ച് ശീതളപാനീയങ്ങൾ നിർമിച്ച് വിൽക്കുന്നതും ഉപ്പിലിട്ട ഭക്ഷണ പദാർഥങ്ങൾ വിൽക്കുന്നതും നിരോധിക്കുമെന്ന് നഗരസഭ ആരോഗ്യ വകുപ്പ് അറിയിച്ചു.
ഗുണനിലവാരം പരിശോധിക്കാതെയുള്ള വെള്ളമുപയോഗിച്ചുള്ള ജ്യൂസ് വിൽപനക്ക് അനുമതി നൽകില്ല. കൂടാതെ എല്ലാ കൂൾബാറുകളിലും പാതയോരങ്ങളിലെ തട്ടുകടകളിലും കർശന പരിശോധനയുണ്ടാവും. ജില്ല മെഡിക്കൽ ഓഫിസർ ഡോ. പിയൂഷ് നമ്പൂതിരിപ്പാട് പയ്യോളി നഗരസഭ സെക്രട്ടറി ഷെറിൽ ഐറിൻ സോളമന് നൽകിയ പ്രത്യേക നിർദേശ പ്രകാരം നഗരസഭയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.