പയ്യോളി: സ്കൂട്ടറിൽ സഞ്ചരിക്കവെ കണ്ണിൽ മുളകുപൊടി വിതറി യാത്രക്കാരനിൽനിന്നും മോഷ്ടാക്കൾ 1,80,000 രൂപ കവർന്നതായി പരാതി. തിങ്കളാഴ്ച രാത്രി എട്ടരയോടെ തിക്കോടി പാലൂരില്‍ മുതിരക്കാല്‍ മുക്കില്‍ എരവത്ത് താഴെ കുനി സത്യ െൻറ (50) പണമാണ് മോഷണസംഘം തട്ടിപ്പറിച്ചതായി പരാതിപ്പെട്ടിരിക്കുന്നത്. വീട്ടിലേക്ക് പണവുമായി വരുന്ന വഴി അരിവാൾ മുക്കിന് സമീപത്തെ തെരുവുവിളക്കുകൾ കത്താത്ത ഭാഗത്താണ് സംഭവം നടന്നത്.
ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽനിന്നും മാസ്ക് ധരിച്ച രണ്ടുപേർ സത്യ െൻറ സമീപത്തേക്ക് ചാടിവീഴുകയായിരുന്നു. സത്യ െൻറ കഴുത്തിൽ പിടിമുറുക്കിയ സംഘം ധരിച്ച ട്രൗസറിെൻറ പോക്കറ്റിൽ സൂക്ഷിച്ച പണം കവർന്നെന്നാണ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. പെയിൻറിങ് തൊഴിലാളിയായ സത്യൻ നടത്തുന്ന കുറിയുടെ പണം സുഹൃത്തുക്കളിൽനിന്ന് ശേഖരിച്ചുവരു േമ്പായാണ് തുക അപഹരിക്കപ്പെട്ടത്. സംഭവത്തെ തുടർന്ന് വഴിയാത്രക്കാരുടെ സഹായത്തോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് പയ്യോളി പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും, ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ആക്രമിക്കപ്പെട്ട സ്ഥലത്തും സ്കൂട്ടറിൽ സൂക്ഷിച്ച ഹെല്‍മറ്റിലും മുളകുപൊടി കണ്ടെത്തി. പയ്യോളി എസ്.ഐമാരായ എന്‍. സുനില്‍കുമാര്‍, വിമല്‍ ചന്ദ്രന് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.