പയ്യോളി: ഇരിങ്ങൽ മേക്കന്നോളി പരദേവത ക്ഷേത്രത്തിന് തീപിടിച്ചു. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് തീപിടിത്തം. ക്ഷേത്രത്തിന് വടക്കുഭാഗത്തുനിന്നാണ് തീ ആദ്യം പടരുന്നത് ശ്രദ്ധയിൽപെട്ടത്.
പിന്നീട് മിനിറ്റുകൾക്കുള്ളിൽ ക്ഷേത്രത്തിെൻറ മുക്കാൽ ഭാഗത്തോളം കത്തിനശിക്കുകയായിരുന്നു.
എന്നാൽ, ശ്രീകോവിൽ ഉൾപ്പെടെയുള്ള ഭാഗത്ത് തീ പടരുന്നത് നിയന്ത്രിക്കാനായി. കത്തിച്ചുവെച്ച ചുറ്റുവിളക്കിൽനിന്നാണ് തീപടർന്നതെന്ന് കരുതുന്നു. വടകര, പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളിൽനിന്ന് അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.