അ​യ​നി​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ

അ​പ​ക​ട​ത്തി​ൽ​പെ​ട്ട കു​ഴി 

ദേശീയപാതയിലെ കുഴിയിൽ വീണ സ്കൂട്ടർ ബസിനടിയിൽപെട്ടു

പയ്യോളി: ദേശീയപാതയിലെ കുഴിയിൽ വീണ് നിയന്ത്രണംവിട്ട് മറിഞ്ഞശേഷം ബസിനടിയിൽപെട്ട സ്കൂട്ടർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയിൽ അയനിക്കാട് പോേസ്റ്റാഫിസിനും കളരിപ്പടിക്കുമിടയിൽ വെള്ളിയാഴ്ച രാവിലെ ആറോടെയാണ് അപകടം നടന്നത്.

ഓർക്കാട്ടേരി സ്വദേശിയായ അബ്ദുല്ലയാണ് നിസ്സാര പരിക്കുകളോടെ വൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. വടകര ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന സ്കൂട്ടർ യാത്രക്കാരൻ റോഡിലെ കുഴിയിൽപെട്ടതിനെ തുടർന്ന് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

ഇതേ സമയത്ത് എതിരെ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് ബ്രേക്കിട്ട് നിർത്തിയതിനാൽ ബസിന്റെ മുൻചക്രങ്ങൾ സ്കൂട്ടറിൽ തട്ടി തലനാരിഴ വ്യത്യാസത്തിലാണ് യാത്രക്കാരൻ രക്ഷപ്പെട്ടത്. നിത്യേന നിരവധി ഇരുചക്രവാഹനക്കാരാണ് ഇവിടത്തെ കുഴിയിൽ അകപ്പെട്ട് പരിക്കേൽക്കുന്നത്. കുഴിയടക്കാത്ത അധികൃതരുടെ നിലപാടിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.

Tags:    
News Summary - The scooter fell into the pothole on the national highway and fell under the bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.