പയ്യോളി: സ്വന്തം വീട്ടുപറമ്പിലൂടെ അർധരാത്രി റോഡ് വെട്ടാൻ ശ്രമിച്ച സംഘത്തെ തടഞ്ഞ യുവതിയെ മാരകമായി വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ രണ്ടു പ്രതികൾ കൂടി പിടിയിലായി.
കൊളാവിപ്പാലം സ്വദേശികളായ വി.കെ. അനിൽകുമാർ (50), വടക്കേ കൊളാവിയിൽ ജിതേഷ് (44) എന്നിവരെയാണ് പയ്യോളി മുൻസിഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ. മിഥുൻ റോയ് റിമാൻഡ് ചെയ്തത് . കൊളാവിപ്പാലത്തെ കൊളാവിയിൽ ലിഷയെയാണ് (44) നവംബർ 28 ന് റോഡ് വെട്ടുന്നത് തടഞ്ഞ സംഭവത്തിൽ തലക്ക് ആഴത്തിൽ മൺവെട്ടി കൊണ്ട് വെട്ടിപ്പരിക്കേൽപിച്ചത്.
37 പ്രതികളിൽ ഏഴ് പ്രതികളെ ഡിസംബർ 21ന് പയ്യോളി പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയിരുന്നു. പിന്നീട് ജനുവരി ഒന്നിന് പുലർച്ച രണ്ടരക്ക് യുവതിയുടെ വീടിന്റെ ജനൽച്ചില്ലുകൾ എറിഞ്ഞുതകർത്തിരുന്നു. മൂന്നു വർഷമായി വഴിതർക്കവുമായി ബന്ധപ്പെട്ട് യുവതിയും മാതാവും മാത്രം താമസിക്കുന്ന വീടിനു നേരെ തുടർച്ചയായ ആക്രമണമുണ്ടായിരുന്നു. യുവതിയുടെ വീടിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്താൻ കോടതി ഉത്തരവ് നിലവിലുണ്ട് . യുവതിയുടെ പറമ്പിലേക്ക് മറ്റുള്ളവർക്ക് പ്രവേശനം വിലക്കിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.