പയ്യോളി: വൃക്കകൾ തകരാറിലായതിനെ തുടർന്ന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി യുവാവ് ചികിത്സ സഹായം തേടുന്നു. പയ്യോളി പെരുമാൾപുരം തണൽറോഡിൽ മണ്ണൻചാലിൽ ജാഫറാണ് (39) രണ്ട് വൃക്കകളും നഷ്ടപ്പെട്ട് സ്വകാര്യആശുപത്രിയിൽ ഡയാലിസിസിന് വിധേയമാവുന്നത്. പത്ത് വർഷത്തോളം കുവൈത്തിൽ ജോലിയെടുത്തിരുന്ന ഇദ്ദേഹം ഏഴ് മാസങ്ങൾക്ക് മുമ്പാണ് അസുഖത്തെത്തുടർന്ന് നാട്ടിലെത്തിയത്.
പ്രായമായ മാതാവും, ഭാര്യയും, രണ്ട് പിഞ്ചുകുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ജാഫർ. എന്നാൽ പത്ത് വർഷത്തെ പ്രവാസി ജീവിതം കൊണ്ട് പറയത്തക്ക സമ്പാദ്യമൊന്നും ജാഫറിന് നേടാനായിട്ടില്ല. ബി- നെഗറ്റിവ് ഗ്രൂപ്പിൽപെട്ട ജാഫറിന് വൃക്കദാനം ചെയ്യാൻ അടുത്ത ബന്ധുക്കൾക്ക് പോലും സാധ്യമല്ലാതെ വന്നിരിക്കുകയാണ്. പകരം മറ്റൊരു ദാതാവിനെ കണ്ടെത്തണം. വലിയൊരു തുക ശസ്ത്രക്രിയക്ക് ആവശ്യമായി വരും. എന്നാൽ നിത്യവൃത്തിക്കായി ഏറെ പ്രയാസപ്പെടുന്ന കുടുംബത്തിന് താങ്ങാൻ പറ്റാത്തതാണ്.
ജാഫറിനെ സഹായിക്കുന്നതിന് തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജമീല സമദ് (ചെയർപേഴ്സൻ), എം.എസ്. വികാസ് (ജന. കൺ.), സജു പള്ളിത്താഴ (ട്രഷ.) എന്നിവർ ഭാരവാഹികളായി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സഹായങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പയ്യോളി ശാഖയിലെ 40264259079 നമ്പർ അക്കൗണ്ടിലേക്ക് അയക്കാം. ഐ.എഫ്.എസ്.സി. കോഡ് : SBINOO17242.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.