കോഴിക്കോട്: അയൽ പ്രദേശത്തുനിന്ന് വരുന്ന വി.എം. കുട്ടിയെയും എരഞ്ഞോളി മൂസയെയും പോലെ തന്നെ പ്രിയമായിരുന്നു കോഴിക്കോട്ടുകാർക്ക് പീർ മുഹമ്മദിനോടും. തലത് മഹ്മൂദിെൻറയും റഫിയുടെയുമൊക്കെ പട്ടുപോെലയുള്ള ശബ്ദത്തെ ആരാധിക്കുന്ന നഗരത്തിൽ അതേ ഗണത്തിലുള്ള പീർ മുഹമ്മദിെൻറ ശബ്ദത്തിനും ഇഷ്ടക്കാർ ഏറെയായിരുന്നു. പീർ മുഹമ്മദും സിബല്ലയുമൊക്കെ പാടിയ പാട്ടുകൾക്കുതന്നെയാണ് ഇന്നും കല്യാണക്കച്ചേരികളിൽ ആവശ്യക്കാരേറെ.
2018ൽ അദ്ദേഹത്തെ നഗരം ടൗൺഹാളിൽ ആദരിച്ചിരുന്നു. വയ്യായ്ക കാരണം അധികം സംസാരിച്ചില്ലെങ്കിലും തിങ്ങിനിറഞ്ഞ കോഴിക്കോട്ടുകാർ സ്േനഹവും ആദരവും വാരിച്ചൊരിഞ്ഞാണ് അദ്ദേഹത്തെ യാത്രയാക്കിയത്. ചടങ്ങിൽ കേരള സ്േറ്ററ്റ് മാപ്പിള സോങ് ലവേഴ്സ് അസോസിയേഷൻ 'ഇശൽ രത്ന' പുരസ്കാരം അദ്ദേഹത്തിനു നൽകിയ എം.പി. അബ്ദുസ്സമദ് സമദാനി, മാപ്പിളപ്പാട്ട് ചരിത്രത്തിലെ വസന്ത പൂർണിമയെന്നാണ് പീർ മുഹമ്മദിനെ വിശേഷിപ്പിച്ചത്. കാലഘട്ടത്തിെൻറ ആത്മീയ സംഗീത സ്വാധീനമാണ് അേദ്ദഹം. അനശ്വരനായ പി.ടി. അബ്ദുറഹിമാൻ ചിട്ടപ്പെടുത്തിയ വരികളാണ് അദ്ദേഹം ഏറെ ആലപിച്ചതെന്നും സമദാനി ഓർത്തു. മുൻ മന്ത്രി ടി.കെ. ഹംസ, വിളയിൽ ഫസീല, സിബല്ല തുടങ്ങി പീർമുഹമ്മദിനൊപ്പം പാടിയ ഗായകരടക്കം നിരവധിപേർ ടൗൺഹാളിലെത്തിയിരുന്നു. ഫൈസൽ എളേറ്റിലിെൻറ അവതരണത്തോടെ പീർ മുഹമ്മദ് ഹിറ്റുകളടങ്ങിയ ഇശൽ രാവ് അരങ്ങേറിയതും നഗരം ഓർക്കുന്നു.
പീർ മുഹമ്മദിെൻറ നിര്യാണത്തിൽ കോഴിക്കോട് കലാ സാംസ്കാരികവേദി അനുശോചിച്ചു. വിൽസൺ സാമുവൽ അധ്യക്ഷത വഹിച്ചു. കെ. സുബൈർ അനുശോചനപ്രമേയം അവതരിപ്പിച്ചു. വർഷങ്ങൾക്കു മുമ്പ് അദ്ദേഹം പാടിയ ഒട്ടകങ്ങൾ വരി വരി വരിയായ്, കാഫു മല കണ്ട തുടങ്ങിയ ഗാനങ്ങൾ ഇന്നും ഹിറ്റാണെന്ന് അനുശോചനപ്രമേയത്തിൽ പറഞ്ഞു ടി.വി. ബാലൻ, കെ. സലാം, പി.കെ. സുനിൽ കുമാർ, നയൻ ജെ. ഷാ, സനാഫ് പാലക്കണ്ടി, ടി.പി.എം. ഹാഷിർ അലി. ഹരിദാസ് കോഴിക്കോട്, ആർ.എൻ. ജയദേവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.