തകർന്ന വീട്ടിലുള്ളവരെ പുനരധിവസിപ്പിക്കണം –മനുഷ്യാവകാശ കമീഷൻ

കോഴിക്കോട്: അറ്റകുറ്റപ്പണികൾക്കുള്ള ആനുകൂല്യം ലഭിക്കാതെ വീട് തകർന്ന സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമീഷൻ കോഴിക്കോട് ജില്ല കലക്ടർക്ക് നിർദേശം നൽകി. വഴിയാധാരമായ കുടുംബത്തെ അടിയന്തരമായി പുനരധിവസിപ്പിക്കണമെന്നും ജൂലൈ 29ന് നടക്കുന്ന സിറ്റിങ്ങിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

കുടികിടപ്പവകാശം ലഭിച്ച വീടിന്‍റെ രേഖകൾ ഇല്ലാത്തതാണ് ആനുകൂല്യം ലഭിക്കാനുള്ള തടസ്സം. താഴെ തിരുവമ്പാടി ആരോഗ്യ കേന്ദ്രത്തിന് സമീപം കുനിയിൽ പറമ്പത്ത് ഗോപിയുടെ വീടാണ് തകർന്നത്. പട്ടിക വിഭാഗത്തിലുള്ള മൂന്ന് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. തിരുവമ്പാടി പഞ്ചായത്തിലെ പത്താം വാർഡിലുള്ള മൂന്ന് വീടുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്താൻ കമീഷൻ കഴിഞ്ഞ ഏപ്രിൽ 30ന് ജില്ല കലക്ടർക്ക് നിർദേശം നൽകിയിരുന്നു.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. എന്നാൽ ജില്ല ഭരണകൂടം നടപടികൾ സ്വീകരിച്ചില്ല. തുടർന്നാണ് കനത്ത മഴയിലും കാറ്റിലും ഗോപിയുടെ വീട് തകർന്നത്. തിരുവമ്പാടി സ്വദേശി സെയ്തലവി സമർപ്പിച്ച പരാതിയിലാണ് നടപടി.

Tags:    
News Summary - People in damaged houses should be rehabilitated – Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.