പേരാമ്പ്ര: കൂത്താളിയിൽനിന്ന് വൈദ്യുതിലൈനിൽ തട്ടി വീണ് അവശനിലയിലായ കരിങ്കൊച്ചയെ രക്ഷപ്പെടുത്തി. പെരുവണ്ണാമൂഴിയിലെ ഫോറസ്റ്റ് വാച്ചർ സുരേന്ദ്രനാണ് കൊച്ചയെ എടുത്തുകൊണ്ടുപോയി പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചത്.
കരിങ്കൊച്ചയെ വളരെ വിരളമായി മാത്രമാണ് കാണാൻ സാധിക്കുകയെന്ന് പക്ഷി നിരീക്ഷകൻ ഡോ. അബ്ദുല്ല പാലേരി പറഞ്ഞു. ഇവയെ അധികവും നെൽപാടങ്ങളിലും കണ്ടൽക്കാടുകളിലും കൈതക്കൂട്ടങ്ങളിലുമാണ് കാണുക.
ഒറ്റയായും ജോടിയായും കാണാറുള്ള ഇവയുടെ ഭക്ഷണം ചെറിയ ജലജീവികളാണ്. ഏഷ്യക്കു പുറമെ ആസ്ട്രേലിയയിൽ മാത്രമാണ് ഇവയെ കാണുന്നത്. കറുത്ത നിറമുള്ള ഇവക്ക് കഴുത്തിൽ മഞ്ഞ നിറത്തിലുള്ള അടയാളങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.