പേരാമ്പ്ര: ഒരു മാസമായി പൂട്ടിയ തുറക്കാത്തതിൽ പ്രതിഷേധിച്ച് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണെൻറ പേരാമ്പ്രയിലെ എം.എൽ.എ ഓഫിസിനു മുന്നിൽ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിൽ മത്സ്യച്ചന്ത നടത്തി.
പേരാമ്പ്ര ടൗണിൽനിന്ന് മത്സ്യമെടുത്ത് പ്രകടനമായി ചേനോളി റോഡിലെ ഓഫിസിലേക്കെത്തിയ പ്രവര്‍ത്തകരെ പെരുവണ്ണാമൂഴി സബ് ഇന്‍സ്പക്ടര്‍ അരുണ്ദാസിെൻറ നേതൃത്വത്തില്‍ പൊലീസ് തടയുകയായിരുന്നു.
അടച്ചിട്ട മത്സ്യ മാര്‍ക്കറ്റ് ജില്ല കലക്ടറുടെ നിര്‍ദേശ പ്രകാരം വെള്ളിയാഴ്ച രാവിലെ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചെങ്കിലും വീണ്ടും അടച്ചിരുന്നു.
പേരാമ്പ്ര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മത്സ്യച്ചന്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. സ്വന്തം മണ്ഡലത്തിൽ പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ആഴ്ചകളോളം തൊഴിൽ നിഷേധിക്കപ്പെട്ടിട്ടും തൊഴിൽ മന്ത്രിയായ ടി.പി. രാമകൃഷ്ണൻ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഷൈജു എരവട്ടൂര്‍ അധ്യക്ഷത വഹിച്ചു.
രാജന് മരുതേരി, ഷാജു പൊൻപറ, പി.സി. കുഞ്ഞമ്മദ്, അർജുൻ കറ്റയാട്ട്, റഷീദ് പുറ്റംപൊയില്‍, പി.എം. പ്രകാശൻ, റംഷാദ് പാണ്ടിക്കോട്, അജ്മല്‍ ചെനായി, അഖിൽ ഹരികൃഷ്ണൻ, ഷംബീര് എടവരാട്, അമിത്ത് മനോജ്, ഷാജഹാന് കാരയാട് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.