representational image

കോഴിക്കോട് ജില്ലയിലെ പ്രീ പ്രൈ​മ​റി സ്കൂ​ളു​ക​ൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; 28 പ്രീ പ്രൈമറികൾക്ക് 2.80 കോടി

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ 28 പ്രീ ​പ്രൈ​മ​റി സ്കൂ​ളു​ക​ൾ കൂ​ടി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ ന​ട​പ​ടി. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ഓ​രോ സ്കൂ​ളു​ക​ൾ​ക്കും പ​ത്തു​ല​ക്ഷം വീ​തം 2.80 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി സ​മ​ഗ്ര ശി​ക്ഷ അ​ഭി​യാ​ൻ (എ​സ്.​എ​സ്.​എ) അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം മൂ​ന്നെ​ണ്ണ​ത്തി​ന് 15 ല​ക്ഷം വീ​ത​വും 14 എ​ണ്ണ​ത്തി​ന് 10 ല​ക്ഷം വീ​ത​വും 12 എ​ണ്ണ​ത്തി​ന് 95,000 രൂ​പ വീ​ത​വും മാ​തൃ​ക പ്രീ ​പ്രൈ​മ​റി സ്കൂ​ളു​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ച​തി​ന് പു​റ​മെ​യാ​ണി​ത്.

വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന കാ​ല​മാ​ണ് പ്രീ ​പ്രൈ​മ​റി​യെ​ന്ന​തി​നാ​ലും ചു​റ്റു​പാ​ടി​നെ അ​റി​യാ​നും പ്ര​കൃ​തി​യോ​ടി​ണ​ങ്ങി ക​ളി​ക്കാ​നും സൂ​ക്ഷ്മ-​സ്​​ഥൂ​ല പേ​ശി വി​കാ​സം അ​ട​ക്കം മു​ൻ​നി​ർ​ത്തി​യാ​ണ് വി​ക​സ​ന​ത്തി​ന് തു​ക അ​നു​വ​ദി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പേ പ്രീ ​പ്രൈ​മ​റി ആ​രം​ഭി​ച്ച സ്കൂ​ളു​ക​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വേ​ണ്ട​ത്ര​യി​ല്ലാ​ത്ത​ത് വ​ലി​യ പ​രി​മി​തി​യാ​യി​രു​ന്നു. തു​ക അ​നു​വ​ദി​ച്ച​തോ​​ടെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ശി​ശു​സൗ​ഹൃ​ദ ഇ​രി​പ്പി​ട​ങ്ങ​ൾ, വ​ർ​ണാ​ഭ​മാ​യ ക്ലാ​സ്​​മു​റി, ഔ​ട്ട് ഡോ​ർ പ്ലേ ​ഏ​രി​യ, ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ​ക്കു​ള്ള പെ​ർ​ഫോ​മ​ൻ​സ്​ ഏ​രി​യ, നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ബ്ലോ​ക്ക് ഏ​രി​യ, ശാ​സ്​​ത്ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള സ​യ​ൻ​സ്​ ഏ​രി​യ, വാ​യ​ന​ക്കും എ​ഴു​ത്തി​നു​മു​ള്ള ലി​റ്റ​റ​റി ഏ​രി​യ, ഗ​ണി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള മാ​ത് സ്​ ​ഏ​രി​യ, ചി​ത്രം വ​ര​ക്കു​ന്ന​തി​നും നി​റം ന​ൽ​കു​ന്ന​തി​നു​മു​ള്ള ആ​ർ​ട്ട് ഏ​രി​യ, പ്ര​കൃ​തി പ​ഠ​ന​ത്തി​നു​ള്ള ഗ്രീ​ൻ ഏ​രി​യ, സം​ഗീ​ത​ത്തി​നും താ​ളാ​ത്മ​ക ച​ല​ന​ത്തി​നു​മു​ള്ള മ്യൂ​സി​ക് ഏ​രി​യ, പ​ഞ്ചേ​ന്ദ്രി​യ അ​നു​ഭ​വ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ സെ​ൻ​സ​റി ഏ​രി​യ, ഐ.​സി.​ടി സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ക​മ്പ്യൂ​ട്ട​ർ ഏ​രി​യ എ​ന്നി​വ​യെ​ല്ലാ​മാ​ണ് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​​ലേ​ക്കു​യ​ർ​ത്താ​ൻ വി​വി​ധ സ്കൂ​ളു​ക​ളി​ൽ ഒ​രു​ക്കേ​ണ്ട​ത്. ഇ​വ​യി​ൽ ചി​​ല​തെ​ല്ലാം അ​നു​വ​ദി​ച്ച തു​ക കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. സ്കൂ​ൾ പി.​ടി.​എ, എം.​പി.​ടി.​എ, സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ യോ​ഗം ചേ​ർ​ന്നാ​ണ് അ​നു​യോ​ജ്യ​മാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് പൂ​ർ​ത്തീ​ക​രി​ക്കു​ക. പ്രീ ​സ്​​കൂ​ൾ കെ​ട്ടി​ട​വും ക​ളി​യി​ട​ങ്ങ​ളും പ്ര​വ​ർ​ത്ത​ന ഇ​ട​ങ്ങ​ളും ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കാ​ൻ നി​​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​സ്.​എ​സ്.​എ ജി​ല്ല പ്രോ​ജ​ക്ട് കോ ​ഓ​ഡി​നേ​റ്റ​ർ ഡോ. ​എ.​കെ. അ​ബ്ദു​ൽ ഹ​ക്കീം അ​റി​യി​ച്ചു.

പ​ത്തു​ല​ക്ഷം അ​നു​വ​ദി​ച്ച സ്​​കൂ​ളു​ക​ൾ

1. ജി.​യു.​പി.​എ​സ് ക​രു​വ​ണ്ണൂ​ർ, 2. ജി.​എം.​എ​ൽ.​പി.​എ​സ് കാ​ന്ത​പു​രം, 3. ജി.​എ​ൽ.​പി.​എ​സ് ചേ​ള​ന്നൂ​ർ (താ​മ​ര​ശ്ശേ​രി), 4. ജി.​എ​ൽ.​പി.​എ​സ് നെ​ടി​യ​നാ​ട്, 5. ജി.​എ​ൽ.​പി.​എ​സ് ച​മ​ൽ, 6. ജി.​യു.​പി.​എ​സ് ചെ​മ്പു​ക​ട​വ്, 7. ജി.​എം.​എ​ൽ.​പി.​എ​സ് ക​ള​രാ​ന്തി​രി,

8. ജി.​എ​ൽ.​പി.​എ​സ് ചെ​മ്പ്ര, 9. ജി.​യു.​പി.​എ​സ് കൊ​ട​ൽ, 10. ജി.​എ​ൽ.​പി.​എ​സ് ചാ​ലി​യം, 11. ജി.​എ​ച്ച്.​എ​സ്.​എ​സ് പ​യ​മ്പ്ര, 12. ജി.​എ​ൽ.​പി.​എ​സ് കു​മാ​ര​ന​ല്ലൂ​ർ, 13. ജി.​എ​ൽ.​പി.​എ​സ് വെ​ള്ളി​പ​റ​മ്പ്,14. ജി.​എം.​യു.​പി.​എ​സ് മാ​വൂ​ർ, 15. ജി.​എ​ൽ.​പി.​എ​സ് മ​ണ്ണൂ​ർ, 16. ജി.​എ​ൽ.​പി.​എ​സ് തൃ​ക്കോ​ട്ടൂ​ർ ​വെ​സ്റ്റ്, 17. എ​സ്.​എ​ൻ.​ബി.​എം ജി.​യു.​പി.​എ​സ് മേ​ല​ടി, 18. ഗ​വ. പ്രൈ​മ​റി സ്കൂ​ൾ ​​കൊ​യി​ലാ​ണ്ടി,

19. ജി.​എ​ൽ.​പി.​എ​സ് കോ​ത​മം​ഗ​ലം, 20. ജി.​എ​ൽ.​പി.​എ​സ് ചെ​റു​വാ​ളൂ​ർ, 21. ജി.​എ​ച്ച്.​എ​സ് വേ​ങ്ങ​പ​റ്റ, 22. ജി.​ടി.​ടി.​ഐ വി​മ​ൻ, 23. ജി.​എ​ൽ.​പി.​എ​സ് എ​ര​ഞ്ഞി​ക്ക​ൽ, 24. ജി.​എ​ൽ.​പി.​എ​സ് ചെ​ല​വൂ​ർ, 25. ജി.​ജി.​യു.​പി.​എ​സ് പൊ​ക്കു​ന്ന്, 26. ജി.​യു.​പി.​എ​സ് ക​ല്ലാ​യി, 27. ജി.​എ​ൽ.​പി.​എ​സ് ആ​ഴ്ച​വ​ട്ടം, 28. ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് മീ​ഞ്ച​ന്ത.

Tags:    
News Summary - Pre-primary schools to international standards; 2.80 crore for 28 pre-primaries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.