കോഴിക്കോട്: ലോക്ഡൗണിെൻറ മറവിൽ ജനത്തിെൻറ നടുവൊടിച്ച് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂട്ടുന്നു. ചില്ലറ വിൽപനശാലകളിലാണ് ഒരു ന്യായീകരണവുമില്ലാതെ അവശ്യസാധനങ്ങൾക്ക് വില ഉയർത്തുന്നത്. തൊട്ടടുത്ത പ്രദേശത്തെ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങണമെന്ന നിർബന്ധം ജനങ്ങളെ പിഴിയാനുള്ള അവസരമായി കണക്കാക്കുകയാണ്. പെരുന്നാളിനോടനുബന്ധിച്ചും വില കയറ്റിയിട്ടുണ്ട്. മൊത്ത വിപണിയിൽ വിലയിൽ മാറ്റമില്ലെങ്കിലും ചില്ലറ വിപണിയിൽ തോന്നിയത് പോലെയാണ് വില. നേരത്തേ സ്റ്റോക്ക് ചെയ്ത സാധനങ്ങൾക്ക് വ്യത്യസ്ത ദിവസങ്ങളിൽ വ്യത്യസ്ത വിലയാണെന്നും ആക്ഷേപമുയരുകയാണ്. അരി മുതൽ പച്ചക്കറി വരെയുള്ള സാധനങ്ങളുടെ വിലയിൽ ഒരാഴ്ച്ചക്കിടെ ഈ രീതിയിലുള്ള വർധനയുണ്ടായിട്ടുണ്ട്.
മഹാമാരിക്കാലത്ത് അമിതലാഭം കൊയ്യുന്നത് കുറ്റകരമാണെങ്കിലും ജില്ല ഭരണകൂടവും ഉദ്യോഗസ്ഥരും ഇടപെടുന്നില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പരിശോധനക്ക് തിരിച്ചടിയാണ്. കഴിഞ്ഞ വർഷം ലോക്ഡൗൺ കാലത്ത് വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയാൻ ജില്ല ഭരണകൂടം മാതൃകാപരമായ നടപടികളെടുത്തിരുന്നു. കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം 5000 ഓളം എത്തിയതോടെ പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിലാണ് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെല്ലാം. കഴിഞ്ഞ ലോക്ഡൗണിൽ അരി മുതൽ പച്ചക്കറിയും മീനും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില ജില്ല ഭരണകൂടം തീരുമാനിച്ച് പ്രസിദ്ധീകരിച്ചിരുന്നു. സിവിൽ സപ്ലൈസ്, വിജിലൻസ് ഉദ്യോഗസ്ഥർ വ്യാപക പരിശോധനയും നടത്തി.
വ്യാപാരികൾ സാധനങ്ങൾ വാങ്ങിയ ബിൽ പരിശോധിച്ച് കൊള്ളലാഭമെടുക്കുന്നില്ലെന്നും ഉറപ്പാക്കിയിരുന്നു. എന്നാൽ, നിലവിൽ പരിശോധനകളെല്ലാം നിലച്ചതോടെയാണ് തോന്നും പോലെ വിലയുയർത്തുന്നത്. പച്ചക്കറികളും നിത്യോപയോഗ സാധനങ്ങളും ആവശ്യത്തിന് ജില്ലയിലേക്ക് എത്തുന്നുണ്ട്. കഴിഞ്ഞ വർഷത്തേത് പോലെ പരിശോധന നടത്തുകയോ നിർദേശം നൽകുകയോ ചെയ്യണമെന്ന ആവശ്യം ശക്തമാകുകയാണ്. വില ഉയർത്തേണ്ട സാഹചര്യമില്ലെന്നാണ് മൊത്തവ്യാപാരികളും പറയുന്നത്. ഭക്ഷ്യ സുരക്ഷ വകുപ്പിെൻറ പരിശോധനകളും നിലച്ചതോടെ പഴകിയ മത്സ്യങ്ങളും ജില്ലയിൽ വ്യാപകമായി വിൽക്കുന്നുണ്ട്.
കഴിഞ്ഞ വർഷം വിവിധ കോൾഡ് സ്റ്റോറേജുകളിൽ നിന്ന് ക്വിൻറൽ കണക്കിന് മത്സ്യം പിടികൂടിയിരുന്നു. ഇവയിൽ പലതും കൃത്യമായ ശീതീകരണ സംവിധാനമില്ലാത്തതിനാൽ പഴകിയ അവസ്ഥയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.