കോഴിക്കോട്: പെരുന്നാൾ ആഘോഷിക്കുന്ന തിരക്കിൽ കോഴിക്കോട് നഗരമലിഞ്ഞു. പൊതു അവധി ദിവസമായ വെള്ളിയാഴ്ച രാവിലെ മുതൽതന്നെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലെല്ലാം തിരക്കായിരുന്നു.
മിഠായി തെരുവിലും കോർട്ട് റോഡിലും മൊയ്തീൻ പള്ളി റോഡിലുമെല്ലാം പെരുന്നാൾ തുണിത്തരങ്ങൾ തേടിയിറങ്ങിയവരെ കൊണ്ടുനിറഞ്ഞു.
കനത്ത ചൂടും ഓൺ ലൈൻ കച്ചവടവും തിരിച്ചടിയായെങ്കിലും പെരുന്നാളിനോടടുപ്പിച്ച് മോശമല്ലാത്ത കച്ചവടമുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
നഗരത്തിലെ വിവിധ മാളുകളിലും രാവിലെ മുതൽ തിരക്ക് ആരംഭിച്ചിരുന്നു. പെരുന്നാളിന്റെ പ്രത്യേകതയായ ചെരുപ്പ് കച്ചവടത്തിനും ഓൺലൈൻ വ്യാപാരം തിരിച്ചടിയാണെന്ന് വ്യാപാരികൾ പറഞ്ഞു. എങ്കിലും പെരുന്നാൾ തലേന്നത്തെ കച്ചവടത്തിന് കുറവൊന്നുമില്ല.
സക്കാത്ത് വിതരണത്തിനുള്ള സാധനങ്ങൾ വാങ്ങാൻ വലിയങ്ങാടിയടക്കമുള്ള കേന്ദ്രങ്ങളിലും നല്ല തിരക്കായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.