നന്മണ്ട: നന്മണ്ട-പടനിലം പാതക്കിടയിലെ കൂളിപ്പൊയിൽ കണ്ടിയോത്ത് പുറായിൽ റോഡിലെ യാത്ര ദുരിതത്തിന് ആശ്വാസം. ഗ്യാസ് ലൈൻ പൈപ്പ് സ്ഥാപിക്കലിന്റെ ഭാഗമായി കുഴിയെടുത്ത ഭാഗത്ത് ടാറിങ് നടത്തി. കുഴിയെടുത്തതിനെ തുടർന്ന് റോഡിന്റെ ഒരു ഭാഗം തകർന്നിരുന്നു. ഇതേത്തുടർന്നുണ്ടായ യാത്രാദുരിതത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. തുടർന്ന് അധികൃതർ തകർന്ന ഭാഗങ്ങളിൽ ടാറിങ് നടത്തി.
മാസങ്ങൾക്കു മുമ്പാണ് ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കാനായി കുഴിയെടുത്തത്. എന്നാൽ നാളിതുവരെ റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ഉയർന്നിരുന്നു. റോഡിന്റെ ഒരുഭാഗം പൂർണമായി തകർന്ന് കുഴികൾ രൂപപ്പെട്ടതിനെ തുടർന്ന് വാഹനങ്ങൾ കടന്നു പോകുമ്പോൾ പലപ്പോഴും തല നാരിഴക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടിരുന്നത്.
ഇരുചക്രവാഹന യാത്രികരാണ് ഏറെ പ്രയാസം അനുഭവിച്ചിരുന്നത്. വലിയ വാഹനങ്ങൾ മറുദിശയിൽനിന്ന് വരുമ്പോൾ സൈഡ് കൊടുക്കാൻ റോഡിൽനിന്ന് താഴേക്ക് ഇറക്കിയാൽ അപകടം സംഭവിക്കുന്ന സ്ഥിതിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.