അ​രു​ൺ

അരുൺ ആറുവർഷത്തോളം ഖത്തർ ജയിലിൽ; മോചനത്തിനായി കുടുംബം

കോ​ഴി​ക്കോ​ട്: ആ​റു​വ​ർ​ഷ​ത്തോ​ള​മാ​യി ഖ​ത്ത​റി​ലെ ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​ക​ൻ അ​രു​ണി​ന്റെ മോ​ച​ന​ത്തി​നാ​യി പാ​വ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ ക​ണി​യം​താ​ഴ​ത്ത് സ​തീ​ശ​നും ര​തി​യും മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല. വാ​യ്പ​യെ​ടു​ത്ത് നി​ർ​മി​ച്ച വീ​ടി​ന്റെ ക​ടം വീ​ട്ടാ​ൻ ഗ​ൾ​ഫി​ലേ​ക്ക് പോ​യ മ​ക​ൻ ജ​യി​ലി​ലാ​യെ​ന്ന് മാ​ത്ര​മ​ല്ല വീ​ടാ​ണെ​ങ്കി​ൽ ജ​പ്തി​യു​ടെ വ​ക്കി​ലു​മാ​ണ്. പ്ര​ധാ​ന​മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി, കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രു​ന്ന വി. ​മു​ര​ളീ​ധ​ര​ൻ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടും ആ​രും ഈ ​കു​ടും​ബ​ത്തെ വേ​ണ്ട​ത്ര പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല.

2018 ഒ​ക്ടോ​ബ​ർ 15നാ​ണ് അ​രു​ൺ ഹോ​ട്ട​ൽ മാ​നേ​ജ്​​മെ​ന്റ് ജോ​ലി​ക്കാ​യി ഖ​ത്ത​റി​ലേ​ക്ക് പോ​യ​ത്. കു​റ്റ്യാ​ടി സ്വ​ദേ​ശി​ക​ളാ​ണ് ത​ങ്ങ​ളു​ടെ ഹോ​ട്ട​ലി​ലേ​ക്ക് എ​ന്ന പേ​രി​ൽ അ​രു​ണി​നെ ഖ​ത്ത​റി​ലെ​ത്തി​ച്ച​ത്. അ​വി​ടെ​യെ​ത്തി​യ​തോ​ടെ ഹോ​ട്ട​ൽ പ​ഞ്ച​ന​ക്ഷ​ത്ര പ​ദ​വി​യി​ലേ​ക്കു​യ​ർ​ത്താ​ൻ കു​റ​ച്ച് പ​ണ​ത്തി​ന്റെ ആ​വ​ശ്യ​​മു​ണ്ടെ​ന്നും അ​രു​ൺ ജാ​മ്യം നി​ൽ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട​ത്രെ. ആ​ദ്യം വി​സ​മ്മ​തി​ച്ചെ​ങ്കി​ലും, നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി​യും ജോ​ലി ല​ഭി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലും ബാ​ങ്ക് അ​ക്കൗ​ണ്ട് തു​ട​ങ്ങാ​ൻ കൂ​ട്ടു​നി​ൽ​ക്കു​ക​യും ചെ​ക്ക് ബു​ക്കി​ൽ ഒ​പ്പി​ട്ട് ന​ൽ​കു​ക​യും ചെ​യ്തു. ഈ ​ചെ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഹോ​ട്ട​ലു​കാ​ർ മ​ക​ന്റെ പേ​രി​ൽ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് സ​തീ​ശ​നും ര​തി​യും പ​റ​ഞ്ഞു.

വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞാ​യി​രു​ന്നു അ​രു​ൺ ഖ​ത്ത​റി​ൽ പോ​യ​ത്. ഇ​തി​നി​ടെ വി​വാ​ഹ​ത്തി​നാ​യി ജ​നു​വ​രി 26 അ​രു​ൺ നാ​ട്ടി​ലെ​ത്തി. വി​വാ​ഹം ക​ഴി​ഞ്ഞ് മൂ​ന്നാം​നാ​ൾ തി​രി​ച്ചു​പോ​വു​ക​യും ചെ​യ്തു. അ​പ്പോ​ഴേ​ക്കും ചെ​ക്കു​ക​ൾ പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ മ​ട​ങ്ങു​ക​യും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ അ​രു​ണി​നെ​തി​രെ കേ​സ് ഫ​യ​ൽ ചെ​യ്യു​ക​യു​മു​ണ്ടാ​യി. പി​ന്നാ​ലെ അ​റ​സ്റ്റി​ലാ​വു​ക​യും ജ​യി​ലി​ല​ട​ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ൾ ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ വീ​ട്ടി​ലേ​ക്ക് വി​ളി​ക്കാ​നാ​വു​മെ​ന്ന​ത് മാ​ത്ര​മാ​ണ് ആ​ശ്വാ​സം. ജ​യി​ലി​ലു​ള്ള അ​രു​ണി​ന് രോ​ഗം വ​ന്ന​തി​നെ തു​ട​ർ​ന്നു​ള്ള ശ​സ്ത്ര​ക്രി​യ​യ​ട​ക്കം മു​ട​ങ്ങി​യി​രി​ക്ക​യാ​ണ്. വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​തോ​​ടെ ചി​ല കേ​സു​ക​​ളെ​ല്ലാം താ​നേ തീ​ർ​ന്നു. ഒ​രു​കോ​ടി​യോ​ളം രൂ​പ​യ​ട​ച്ചാ​ൽ ബാ​ക്കി കേ​സു​ക​ളും ഒ​ഴി​വാ​കു​മെ​ന്നാ​ണ് ഇ​തി​ന​കം കു​ടും​ബ​ത്തി​ന് ല​ഭി​ച്ച വി​വ​രം. ഉ​ന്ന​ത വി​ദ്യ​ഭ്യാ​സ​മു​ള്ള അ​രു​ണി​ന്റെ ഭാ​ര്യ അ​നു​സ്മൃ​തി സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ക്ക് പോ​കു​ന്നു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന പി​താ​വ് സ​തീ​ശ​ൻ വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ൾ കാ​ര​ണം ജോ​ലി​ക്ക് പോ​കാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. സ​ഹോ​ദ​ര​ങ്ങ​ളി​ൽ അ​മ​ലി​ന് ശാ​രീ​രി​ക വൈ​ക​ല്യ​മു​ണ്ട്. അ​തു​ൽ വി​ദ്യാ​ർ​ഥി​യു​മാ​ണ്.

പു​തി​യ​ങ്ങാ​ടി സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്ന് എ​ട്ടു​ല​ക്ഷം രൂ​പ​യെ​ടു​ത്താ​യി​രു​ന്നു കു​ടും​ബം വീ​ട് നി​ർ​മി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കൃ​ത്യ​മാ​യി തി​രി​ച്ച​ട​ച്ചെ​ങ്കി​ലും പി​ന്നീ​ട് സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ൾ കാ​ര​ണം അ​ട​വ് മു​ട​ങ്ങി​യ​തോ​ടെ വാ​യ്പ വ​ലി​യ കു​ടി​ശ്ശി​ക​യാ​യി. ഇ​തി​നി​ടെ സ​മീ​പ​ത്തെ പ​ള്ളി ക​മ്മി​റ്റി​യും റെസി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​നും ചേ​ർ​ന്ന് കു​റ​ച്ച് തു​ക അ​ട​ച്ചെ​ങ്കി​ലും ക​ടം ഇ​പ്പോ​ൾ 11 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​യി. തു​ട​ർ​ന്ന് ബാ​ങ്ക് ജ​പ്തി നോ​ട്ടീ​സും അ​യ​ച്ചു. മ​ക​നെ വ​ഞ്ചി​ച്ച് ജ​യി​ലാ​ക്കി​യ​വ​ർ​ക്കെ​തി​രെ കു​ടും​ബം എ​ല​ത്തൂ​ർ, കു​റ്റ്യാ​ടി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും തെ​ളി​വു​ക​ൾ ന​ൽ​കാ​നാ​വാ​ത്ത​തി​നാ​ൽ ഇ​തു​വ​രെ കേ​സെ​ടു​ത്തി​ട്ടി​ല്ല. പ്ര​വാ​സ ലോ​ക​ത്തെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ഇ​ട​പെ​ട്ടാ​ൽ ചെ​ക്കു​കേ​സു​ക​ൾ ഒ​ത്തു​രീ​ർ​പ്പാ​ക്കി ത​ങ്ങ​ളു​ടെ മ​ക​ന്റെ ജീ​വി​തം ജ​യി​ലി​ൽ​നി​ന്ന് തി​രി​ച്ചു​പി​ടി​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ടും​ബം.

Tags:    
News Summary - Arun in Qatar jail for six years; family calls for release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.